COVID 19KeralaLatest NewsNews

സ്ത്രീകളെ ആംബുലന്‍സില്‍ തനിച്ച് അയക്കരുത്; കർശന നിയന്ത്രണം ഏർപ്പെടുത്തി ആരോഗ്യവകുപ്പ്

തിരുവനന്തപുരം : ആറന്‍മുളയില്‍ ‌കോവിഡ് രോഗി ആംബുലന്‍സില്‍ പീഡനിരയായ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ആംബുലന്‍സ് യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. രാത്രി ഏഴുമണിയ്‌ക്ക് ശേഷം ആംബുലൻസ് യാത്രകൾ അത്യാവശ്യഘട്ടത്തിൽ മാത്രം മതിയെന്നാണ് പ്രധാന നിർദേശം.സ്ത്രീകളെ ആംബുലൻസിൽ തനിച്ചുകൊണ്ടുപോകരുതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർമാരോട് ആരോഗ്യവകുപ്പ് നിർദേശിച്ചു.

അടിയന്തിരസാഹചര്യത്തിൽ ഡ്രൈവറെ കൂടാതെ ആരോഗ്യപ്രവർത്തകനും ഒപ്പമുണ്ടാകണം. രാത്രികാലങ്ങളിൽ അത്യാവശ്യഘട്ടമെന്ന് സ്ഥിരീകരിച്ചാൽ മാത്രമേ രോഗികളെ ആശുപത്രിയിലേയ്‌ക്ക് മാറ്റുകയുള്ളൂ. അതേസമയം ആറന്മുളയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ജില്ലയിൽ കൂടുതൽ ആംബുലൻസുകൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.

Read Also : കുട്ടനാട് സീറ്റ് കേരള കോൺഗ്രസിന് തന്നെ; പിടിച്ചെടുക്കില്ലെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹ്നാൻ

പത്തനംതിട്ട ജില്ലയിലെ കോവിഡ് ചികിത്സാകേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാരുടെ പ്രത്യേക യോഗം നടന്നു കൊണ്ടിരിക്കുകയാണ്. ജില്ലയിലെ കോവിഡ് ചികിത്സാകേന്ദ്രങ്ങളുടെ നടത്തിപ്പ് കൂടുതൽ കുറ്റമറ്റതാക്കേണ്ട സാഹചര്യത്തിൽ എല്ലാ മെഡിക്കൽ ഓഫീസർമാരുടേയും യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് വിളിച്ച് ചേർത്തിരിക്കുന്നത്.

shortlink

Post Your Comments


Back to top button