ബെര്‍ലിന്‍: ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ്. ചൈനയും ജര്‍മനിയും തമ്മിലുള്ള ബന്ധം വീണ്ടും മോശമാകുന്നു. യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക് നേരെയുള്ള ചൈനയുടെ ഭീഷണി വിലപ്പോവില്ലെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്കോ മാസ് തുറന്നടിച്ചു. ജര്‍മനിയിലെ ചൈനീസ് അംബാസിഡര്‍ നേരത്തെ ചെക് രാഷ്ട്രീയ നേതാവിനെതിരെ ഭീഷണികള്‍ ഉന്നയിച്ചിരുന്നു. ചെക് റിപബ്ലിക്കില്‍ നിന്നുള്ള സെനറ്റ് നേതാവ് നേരത്തെ തായ്വാന്‍ സന്ദര്‍ശിച്ചിരുന്നു. ഇയാള്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും ഭീഷണിപ്പെടുത്തി.
താന്‍ ചെക് റിപബ്ലിക്കന്‍ വിദേശകാര്യ മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചു. എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തെന്ന് മാസ് പറഞ്ഞു. ഞങ്ങള്‍ യൂറോപ്പ്യന്‍ രാജ്യങ്ങള്‍ എന്ന നിലയില്‍ ഏറ്റവും അടുത്ത രീതിയിലുള്ള സഹകരണമാണ് നടത്തുന്നത്. ഞങ്ങള്‍ വിദേശരാജ്യ സുഹൃത്തുക്കളോട് ബഹുമാനപൂര്‍വമാണ് പെരുമാറുന്നത്. അവരില്‍ നിന്നും അത് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഭീഷണികള്‍ ഇവിടെ വിലപ്പോവില്ലെന്ന് മാസ് പറഞ്ഞു. വാങ് യീയെ മുന്നില്‍ നിര്‍ത്തിയായിരുന്നു മറുപടി.
Post Your Comments