കാസര്‍ഗോഡ്: എം.എല്‍.എയ്ക്കെതിരെ സാമ്പത്തികത്തട്ടിപ്പ് കേസ് ,അന്വേഷണം ക്രൈംബ്രാഞ്ചിന്. മഞ്ചേശ്വരം എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ എം.സി. കമറുദ്ദീനെതിരെയാണ് സാമ്പത്തിക തട്ടിപ്പുകേസില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് കുമാറിനാണ് അന്വേഷണ ചുതമതല. കമറുദ്ദീന്‍ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ നിക്ഷേപവുമായി ബന്ധപ്പെട്ടുള്ള പരാതികളാണ് കൈമാറിയത്.
Read Also : കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം : കര്‍ശന നടപടി – മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
ജ്വല്ലറിയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ചന്തേര പോലീസ് സ്റ്റേഷനില്‍ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കാസര്‍കോട് ടൗണ്‍ സ്റ്റേഷനില്‍ ഉദുമ സ്വദേശികളായ അഞ്ച് പേര്‍ കൂടി പരാതി നല്‍കിയിരുന്നു. 17 പരാതികള്‍ പ്രകാരം 1.83 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് ലഭ്യമാകുന്ന വിവരം.
ഈ സാഹചര്യത്തിലാണ് കേസുകളെല്ലാം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദേശിച്ചത്. ഇതിന് പുറമേ 78 ലക്ഷം രൂപയുടെ വണ്ടി ചെക്ക് നല്‍കി വഞ്ചിച്ചെന്ന കേസും എംഎല്‍എക്കെതിരേയുണ്ട്. പരാതിയില്‍ കമറുദ്ദീനും ജുവലറിയുടെ എംഡിയായ ടികെ പൂക്കോയയും അടക്കമുള്ളവര്‍ക്ക് കോടതി സമന്‍സ് അയച്ചിരുന്നു.
Post Your Comments