Latest NewsIndiaNews

തുരങ്കചുമരുകള്‍ ഇടിഞ്ഞുവീണു : ട്രെയിന്‍ ഗതാഗതം നിയന്ത്രണം തുടരുന്നു

കൊച്ചി: നോര്‍ത്ത് ഗോവയ്ക്കു സമീപം പെര്‍ണേമിനടുത്തുള്ള തുരങ്ക ചുമരുകള്‍ ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ നടക്കുന്ന കൊങ്കണ്‍ പാതയില്‍ ഗതാഗത നിയന്ത്രണം മൂന്നാം തവണയും നീട്ടി. ഈ മാസം 10 വരെ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങളാണ് ജോലികള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് വീണ്ടും നീട്ടിയത്.

Read Also :വാര്യംകുന്നന്‍ കലാപകാരി തന്നെ : വാര്യംകുന്നനെ മഹാനായ വ്യക്തിയാക്കി വെള്ളപൂശാമെന്ന ആഗ്രഹം ഈ കേരളക്കരയില്‍ നടക്കില്ലെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം – ലോക്മാന്യതിലക് പ്രതിദിന സ്‌പെഷല്‍ (06346), റിട്ടേണ്‍ സര്‍വീസ് (06345) എന്നിവ ഈ മാസം 15 വരെ റദ്ദാക്കി. ആഴ്ചയില്‍ മൂന്നു ദിവസം സര്‍വീസ് നടത്തുന്ന തിരുവനന്തപുരം-ന്യൂഡല്‍ഹി രാജധാനി സൂപ്പര്‍ഫാസ്റ്റ് (02431) 15,17 തീയതികളിലെയും ന്യൂഡല്‍ഹി – തിരുവനന്തപുരം രാജധാനിയുടെ (02432) 13, 15 തീയതികളിലെയും സര്‍വീസുകളും റദ്ദാക്കി. എറണാകുളം – ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് (02617, 02618) 15 വരെ മഡ്ഗാവ്, പൂനെ വഴി സര്‍വീസ് നടത്തും. നിസാമുദ്ദീന്‍ – എറണാകുളം തുരന്തോ (02284) 12നും എറണാകുളം – നിസാമുദ്ദീന്‍ തുരന്തോ (02283) 15നും പൂനെ, ഗുണ്ടക്കല്‍, ജോലാര്‍പേട്ട വഴി സര്‍വീസ് നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button