Latest NewsKeralaNews

കണ്ണൂരിൽ വീണ്ടും ബോംബ് സ്ഫോടനം ; പൊട്ടിത്തെറിച്ചത് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ

കണ്ണൂർ : കണ്ണൂരിൽ വീണ്ടും ബോംബ് സ്ഫോടനം. പാനൂർ പടന്നക്കരയിലാണ് സ്ഫോടനം ഉണ്ടായത്. ആള്‍പാര്‍പ്പില്ലാത്ത വീട് വൃത്തിയാക്കുന്നതിനിടെ കിട്ടിയ സ്റ്റീല്‍ ബോംബുകളാണ് പൊട്ടിത്തെറിച്ചത്.  ഇന്ന് വൈകീട്ട് ആറു മണിയോടെയാണ് സംഭവം നടന്നത്.

പടന്നക്കര കൊളങ്ങരക്കണ്ടി പത്മനാഭന്റെ പറമ്പ് വൃത്തിയാക്കുന്നതിനിടയില്‍ കിട്ടിയ സ്റ്റീല്‍ പാത്രങ്ങള്‍ ആഭിചാര ക്രിയയാണെന്ന് വിചാരിച്ച് ഉപേക്ഷിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ ഇവരുടെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. സ്റ്റീല്‍ ബോംബാണിതെന്നറിയാതെ കാറില്‍ കൊണ്ടുപോയി കാഞ്ഞിരക്കടവ് പാലത്തില്‍ നിന്ന് പുഴയിലെറിഞ്ഞു. തുടര്‍ന്ന് ഉഗ്രശബ്ദത്തോടെ സ്‌ഫോടനമുണ്ടാവുകയായിരുന്നു. ചൊക്ലി പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button