Latest NewsNewsInternational

കോവിഡ് വാക്‌സിന്‍ വിതരണം 2021 പകുതി വരെ പ്രതീക്ഷിക്കുന്നില്ല: ലോകാരോഗ്യ സംഘടന

കോവിഡ് -19 നെതിരെ ആഗോളതലത്തില്‍ വാക്‌സിനുകള്‍ വിതരണം ചെയ്യുന്നത് 2021 പകുതി വരെ പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞന്‍ ഡോ. സൗമ്യ സ്വാമിനാഥന്‍. പല കാന്‍ഡിഡേറ്റ് വാക്‌സിനുകളുടെയും മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടപ്പ് വര്‍ഷാവസാനം വരെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രസ്താവനയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ഇതിനകം തന്നെ മൂന്നാം ഘട്ട ട്രയലുകളിലുള്ള ചില രാജ്യങ്ങളില്‍ നിന്ന് വര്‍ഷാവസാനമോ അടുത്ത വര്‍ഷത്തിന്റെ തുടക്കത്തിലോ ഫലങ്ങള്‍ ലഭിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നു, അതിനുശേഷം നൂറുകണക്കിന് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് അവര്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. യഥാര്‍ത്ഥത്തില്‍, ലോകത്തിന് കോടിക്കണക്കിന് ഡോസുകള്‍ ആവശ്യമുണ്ട്, അത് ഉല്‍പ്പാദിപ്പിക്കുന്നതിന് സമയമെടുക്കും. അതിനാല്‍ നമ്മള്‍ ഒരേ സമയം ശുഭാപ്തിവിശ്വാസവും യാഥാര്‍ത്ഥ്യബോധവും പുലര്‍ത്തണമെന്നും സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button