മുംബൈ: വിവാദ പ്രസ്താവനയെ തുടര്‍ന്ന് ബോളിവുഡ് നടി കങ്കണ റണൗത്തിനെ ഭീഷണിപ്പെടുത്തിയതിന് ശിവസേനാ എംഎല്‍എ പ്രതാപ് സര്‍നായിക്കിനെതിരെ അറസ്റ്റ് ചെയ്യമമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്. ഒരു അഭിമുഖത്തില്‍ പാകിസ്ഥാന് അധിനിവേശ കശ്മീര്‍ പോലെയാണ് മുംബൈ എന്ന് പറഞ്ഞതാണ് വിവാദത്തിന് കാരണമായത്. ഇതിനു പിന്നാലെ കങ്കണയ്ക്ക് മുംബൈയില്‍ താമസിക്കാന്‍ അവകാശമില്ലെന്ന് മുംബൈ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖും മുംബൈയിലെത്തിയാല്‍ കാല് തല്ലിയൊടിക്കുമെന്ന് എംഎല്‍എയും ഭീഷണി മുഴക്കിയത്.
കഴിഞ്ഞ ദിവസമാണ് നടി മുംബൈയെ പാക് അധീന കശ്മീരുമായി ഉപമിച്ചത്. തുടര്‍ന്ന് നിരവധി പേര് കങ്കണക്കെതിരെ രംഗത്തെത്തി. ചിലര്‍ കങ്കണയെ അനുകൂലിക്കുകയും ചെയ്തു. മുംബൈയില്‍ വരരുതെന്ന് ഞങ്ങള്‍ ദയയോടെ അഭ്യര്‍ത്ഥിക്കുന്നു. ഇത് മുംബൈ പോലീസിനെ അപമാനിക്കുകയല്ലാതെ മറ്റൊന്നുമല്ല. വ്യവസായികളെയും സിനിമാതാരങ്ങളെയും സൃഷ്ടിക്കുന്ന മുംബൈയെ താരതമ്യപ്പെടുത്തിയതിന് രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ഞാന്‍ കങ്കണയോട് ആവശ്യപ്പെടും. ആഭ്യന്തര മന്ത്രാലയം നടപടിയെടുക്കണമെന്ന് ശിവസേന എംപി സഞ്ജയ് റൗത്ത് പാര്‍ട്ടി മുഖപത്രത്തില്‍ എഴുതി.
അതേസമയം സെപ്റ്റംബര്‍ 9 ന് മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങുമെന്ന് കങ്കണ വെല്ലുവിളിച്ചു. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ എന്നെ നിര്‍ത്തുക എന്നായിരുന്നു കങ്കണയുടെ മറുപടി.
Post Your Comments