Latest NewsNewsInternational

പുനരുപയോഗിക്കാന്‍ കഴിയുന്ന ബഹിരാകാശ പേടകം വിക്ഷേപിച്ച് ചൈന: വിവരങ്ങളെല്ലാം രഹസ്യം

ബീജിങ്: പുനരുപയോഗിക്കാന്‍ കഴിയുന്ന ബഹിരാകാശ പേടകം വിക്ഷേപിച്ച് ചൈന. ജോബി മരുഭൂമിയിലുള്ള ജിയുക്വാന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ലോംഗ് മാര്‍ച്ച് 2എഫ് റോക്കറ്റ് പേടകത്തെ ഭ്രമണപഥത്തിലെത്തിച്ചെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ ദൗത്യത്തിന്റെ മറ്റ് വിശദാംശങ്ങള്‍ രഹസ്യമാണ്. വിക്ഷേപണത്തിന്റെ ചിത്രമെടുക്കുന്നതിനോ വീഡിയോ ചിത്രീകരിക്കുന്നതിനോ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഇതേക്കുറിച്ച് ചര്‍ച്ചചെയ്യാനോ പാടില്ലെന്ന നിര്‍ദേശവും അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്‌.

Read also: കോവിഡ് വാക്‌സിന്റെ പരീക്ഷണങ്ങളില്‍ പങ്കെടുത്തവർക്ക് രോഗപ്രതിരോധശേഷി ഉണ്ടാകുന്നുവെന്ന് പഠനഫലം

പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകം സംബന്ധിച്ച് ചൈന 2017-ല്‍ പ്രഖ്യാപിച്ച പദ്ധതിയായിരിക്കുമിതെന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. പരിക്രമണ പ്രവര്‍ത്തനത്തിന്റെ ഒരു കാലയളവിന് ശേഷം പേടകം ചൈനയില്‍ മുന്‍കൂട്ടി നിശ്ചയിച്ച ലാന്‍ഡിങ് സ്ഥാനത്ത് ഇറങ്ങും. വിക്ഷേപണ രീതിയും പേടകവും എല്ലാം പുതിയതും വ്യത്യസ്തവുമാണ്. അതിനാലാണ് അധിക സുരക്ഷ ഉറപ്പാക്കുന്നതെന്ന് ചൈനീസ് സൈനിക വൃത്തങ്ങള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button