
മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്റെ ജീവിതം സിനിമയോ സീരിയലോ പുസ്തകമോ ആക്കുന്നതിനെതിരെ കുടുംബം രംഗത്ത്. അനുമതി കൂടാതെ ആരെങ്കിലും ഇതിന് തയാറായാല്‍ കുടുംബം നിയമ നടപടിക്കൊരുങ്ങുമെന്നും സുശാന്തിന്റെ അച്ഛന്റെ അഭിഭാഷകന്‍ വികാസ് സിങ്ങ് അറിയിച്ചു. സുശാന്തിന്റെ പേരില്‍ ഭീമമായ തുകയുടെ ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസിയുണ്ടെന്നും ആത്മഹത്യയാണെങ്കില്‍ തുക കുടുംബത്തിന് ലഭിക്കില്ലെന്നുമുള്ള വാര്‍ത്തകളും അദ്ദേഹം നിഷേധിച്ചു. പണത്തിന് വേണ്ടിയാണ് സുശാന്തിന്റേത് കൊലപാതകമാണെന്ന് കുടുംബം ആരോപിക്കുന്നതെന്ന് പ്രചരിപ്പിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും അഭിഭാഷകൻ അറിയിച്ചു.
Post Your Comments