പ്രിയപ്പെട്ടവര്‍ക്ക് ഓണവിരുന്നും ഓണപ്പുടവയും നല്‍കി നടന്‍ പാഷാണം ഷാജിയും ടീമും. സാജു നവോദയ(പാഷാണം ഷാജി) ആരംഭിച്ച ഷാജീസ് കോര്‍ണറിന്‍റെ നേതൃത്വത്തിലായിരുന്നു ഈ ഓണവിരുന്ന്. കൊറോണക്കാലത്ത് സ്വന്തം ജീവനേക്കാളേറെ സഹജീവികളുടെ ജീവനുവേണ്ടി പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസ് സേനയ്ക്കും ആദരവ് നല്‍കിയായിരുന്നു ഈ വര്‍ഷത്തെ ഓണം പാഷാണം ഷാജി യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്. ചാനലില്‍നിന്ന് ലഭിക്കുന്ന വരുമാനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ചിലവാക്കുമെന്ന് പാഷാണം ഷാജി പറഞ്ഞിരുന്നു. അതിന്‍റെ ഭാഗമായിട്ടായിരുന്നു ഈ പ്രോഗ്രാം.
ചിരിയും ചിന്തയും പകരുന്ന ചാനലിലെ പരിപാടികളെല്ലാം സാമൂഹിക വിമർശനവും, ജീവിത മൂല്യങ്ങളും ചൂണ്ടിക്കാട്ടുന്നവയാണ്. എങ്കിലും , തമാശയാണ് പരിപാടികളുടെ മുഖ്യ പ്രമേയം,കൊച്ചുകൊച്ച് സംഭവങ്ങളെ കോർത്തിണക്കി രസകരമായി അവതരിപ്പിച്ച് കുടുംബ പ്രേക്ഷകരെ രസിപ്പിക്കുകയാണ് ചാനലിലെ ഓരോ പരിപാടികളും. സാജുവിൻ്റെ ഭാര്യ രശ്മിയും ചാനലിൽ പൂർണ്ണ പങ്കാളിത്തതോടെ കൂടെയുണ്ട്. ഇരുവരും തന്നെയാണ് അഭിനേതാക്കളും. പാചകം, കോമഡികള്‍, ഷോര്‍ട്ട് ഫിലിം തുടങ്ങിയ നിരവധി പരിപാടികളാണ് ചാനലില്‍ ഉള്ളത്. ‘വാചകമേള പാചകമേള’ , ‘സുരച്ചേട്ടായി’ എന്നീ പരിപാടികളുടെ ആദ്യ എപ്പിസോഡുകള്‍ ഇതിനോടകം പുറത്തിറങ്ങി. തന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ തന്‍റെ ഈ യൂട്യൂബ് ചാനലും പരിപാടികളും സ്വീകരിക്കുമെന്ന് സാജു പറയുന്നു. സ്വന്തം നിലയിൽ വിവിധ രീതിയിലുള്ള ചാരിറ്റി പ്രവർത്തനം ഇപ്പോൾ സാജു നടത്തി വരുന്നുണ്ട്.യൂട്യൂബ് ചാനൽ ചാരിറ്റി ലക്ഷ്യമിട്ട് തുടങ്ങിയതാണെന്നും താരംപറഞ്ഞു
Post Your Comments