COVID 19Latest NewsKeralaNews

സംസ്ഥാനത്ത് കോവിഡ് രോഗി ആശുപത്രയിൽ ജീവനൊടുക്കിയ നിലയിൽ

കണ്ണൂർ : സംസ്ഥാനത്ത് കോവിഡ് രോഗി ആശുപത്രയിൽ ജീവനൊടുക്കിയ നിലയിൽ. കണ്ണൂർ ചാല സ്വദേശി രവീന്ദ്രനാണ് (60) മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ആശുപത്രിയിലെ ശുചി മുറിയിൽ തോർത്തുമുണ്ടിൽ കുരുക്കിട്ടാണ് ജീവനൊടുക്കിയത്. ഇന്നലെയാണ് ഓട്ടോ ഡ്രൈവറായ രവീന്ദ്രൻ ഭാര്യയോടൊപ്പം ആശുപത്രിയിലെത്തിയത്. ഇയാളുടെ സമ്പർക്കപ്പട്ടിക വലുതാണ്..

സംസ്ഥാനത്ത് 1553 പേർക്ക് കൂടി കഴിഞ്ഞ ദിവസം കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 317 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 164 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 160 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 133 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 131 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 118 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 93 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 91 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 87 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 74 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 65 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 58 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 44 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 18 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Also read : വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം : പ്രതി ഉണ്ണി ആത്മഹത്യയ്ക്ക് ശ്രമിച്ചു; പക്ഷെ, മരം ചതിച്ചു

രോഗം സ്ഥിരീകരിച്ചവരിൽ 28 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 90 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1391 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 156 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 299 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 135 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 158 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 118 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 122 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 97 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 90 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 85 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 83 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 64 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 55 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 50 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 20 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 15 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1950 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 343 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 81 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 36 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 212 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 117 പേരുടെയും, ഇടുക്കി ജില്ലയിൽ 22 നിന്നുള്ള പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 209 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 145 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 68 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 210 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 186 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 17 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 137 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 167 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 21,516 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 57,732 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button