വാഷിംഗ്ടൺ : കോവിഡിനെതിരായ വാക്സിൻ വികസിപ്പിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള ആഗോള ദൗത്യത്തിൽ പങ്കെടുക്കില്ലെന്ന് അമേരിക്ക. കോവിഡിനെ പരാജയപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിക്കുന്നത് അമേരിക്ക തുടരും. വൈറ്റ് ഹൗസ് വക്താവ് ജൂഡ് ഡിയർ പ്രസ്താവനയിൽ അറിയിച്ചു. സ്വയം പിന്മാറുന്നുവെന്ന തീരുമാനത്തിലൂടെ കോവിഡ് വാക്സിൻ ഗ്ലോബൽ ആക്സസ് ഫെസിലിറ്റി അഥവാ കോവാക്സ് എന്ന ആഗോള മുന്നേറ്റത്തിൽ പങ്കുചേരാനുള്ള 170 രാജ്യങ്ങളുടെ ചർച്ചകളിൽ നിന്നുകൂടിയാണ് അമേരിക്ക പിൻമാറുന്നത്
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ചൈനീസ് അനുകൂല നിലപാട് സ്വീകരിച്ച ലോകാരോഗ്യ സംഘടനക്കെതിരെ നേരത്തെ തന്നെ ട്രംപ് ഭരണകൂടം വിമർശനവുമായി രംഗത്തെത്തിയിരുന്നു. രോഗവ്യാപനത്തെ പോലും മറച്ചുവെക്കുന്ന രീതിയിലായിരുന്നു സംഘടനയുടെ പ്രവർത്തനമെന്നും വൈറ്റ് ഹൗസ് ആരോപിച്ചിരുന്നു. ഇതേ കാരണത്താലാണ് ആഗോള സംരംഭത്തിൽനിന്നും അമേരിക്ക പുറത്തേയ്ക്ക് വന്നത്.
Post Your Comments