ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ചെയ്തയാളെ തിരിച്ചറിഞ്ഞു… മുന്‍ യുഎസ് പ്രസിഡന്റ് ഒബാമയുയേയും അക്കൗണ്ട് ഹാക്ക് ചെയ്തയാള്‍ … ഇയാളെ കുറിച്ച് ദുരൂഹത വര്‍ധിയ്ക്കുന്നു വ്യാഴാഴ്ച പുലര്‍ച്ചെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. മോദിയുടെ ഔദ്യോഗിക വെബ്സൈറ്റുമായി ബന്ധിച്ചിരിക്കുന്ന ഈ അക്കൗണ്ട് ഹാക്ക് ചെയ്തവര്‍ ‘ജോണ്‍ വിക്ക്’ എന്ന പേരാണ് ഉപയോഗിച്ചത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ക്രിപ്റ്റോ കറന്‍സിയില്‍ സംഭാവന ചെയ്യണം എന്ന് ഹാക്ക് ചെയ്ത വിവരം അറിയിച്ച് ഇയാള്‍ പോസ്റ്റും ചെയ്തു. വിവരം ട്വിറ്റര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീട് ഈ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു.
Read Also : പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
ബിറ്റ്‌കൊയിന്‍ തട്ടിപ്പാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നാണ് കരുതുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റായ ബരാക് ഒബാമ, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡണ്‍, അമേരിക്കന്‍ വ്യവസായിയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് എന്നിവരുടെ അക്കൗണ്ടും ജോണ്‍ വിക്ക് എന്ന പേരിലുളളയാളാണ് ജൂലായ് മാസത്തില്‍ ഹാക്ക് ചെയ്തത്. എന്നാല്‍ ആരാണ് ഇയാളെന്ന് വ്യക്തമായിട്ടില്ല. @narendramodi_in എന്ന പേരുളള ഔദ്യോഗിക അക്കൗണ്ടില്‍ ഓഗസ്റ്റ് 31നാണ് അവസാനമായി പ്രധാനമന്ത്രി പോസ്റ്റ് ചെയ്തത്.
2014ല്‍ കീനു റീവ്‌സ് നായകനായി പുറത്തിറങ്ങിയ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രമാണ് ജോണ്‍ വിക്ക്.
Post Your Comments