പൂജകളില്‍ പ്രധാനപ്പെട്ടതാണ് വിഷ്ണുപൂജ. ഓരോ പൂജയ്ക്കും ഓരോ വിധിയും ചെയ്യേണ്ട രീതികളുമുണ്ട് . ഇതുപോലെ വിഷ്ണുപൂജ ചെയ്യുന്നതിനും അതിന്റേതായ രീതികളുണ്ട്. അവ എന്തൊക്കെയെന്നറിയാം. ഭക്ഷണശേഷം വിഷ്ണുപൂജ ചെയ്യുവാൻ പാടില്ല. രാവിലെ കുളി കഴിഞ്ഞ് ആദ്യം പൂജ ചെയ്യുക. വാങ്ങുന്ന പൂക്കളേക്കാള്‍ അപ്പോള്‍ പറിച്ചെടുത്ത പൂക്കള്‍ കഴിവതും പൂജയ്ക്കുപയോഗിക്കുക. പ്രസാദത്തിന് നെയ്യു മാത്രം ഉപയോഗിയ്ക്കുക. മറ്റ് എണ്ണകള്‍ ഉപയോഗിക്കരുത്.
വിളക്കില്‍ നൂല്‍ത്തിരികള്‍ കഴിവതും ഉപയോഗിക്കരുത്. പകരം പഞ്ഞി കൊണ്ടുള്ളവ ഉപയോഗിക്കാം. ഉപയോഗിച്ചതോ പഴയതോ ആയ സാധനങ്ങള്‍ പൂജയ്ക്കുപയോഗിക്കരുത്. പുതുമയുള്ളവ മാത്രം ഉപയോഗിക്കുക. നീല വസ്ത്രം ധരിച്ചു വിഷ്ണുപൂജ ചെയ്യരുത്. നീല വസ്ത്രം ഭഗവാന് സമര്‍പ്പിക്കുകയുമരുത്. നഖം കൊണ്ടു സ്പര്‍ശിച്ച പൂജാദ്രവ്യങ്ങളോ വെള്ളമോ ഭഗവാന് നേദിയ്ക്കരുത്. ഭഗവാന് പൂജ ചെയ്യുന്നത് ഉയര്‍ന്ന പീഠത്തിലിരുന്നാകരുത്. വിഷ്ണുപൂജ ഇരുട്ടില്‍ ചെയ്യരുത്. വിഗ്രഹസ്പര്‍ശനവും അരുത്.
Post Your Comments