KeralaLatest NewsNews

മന്ത്രി എകെ ബാലന്റെ ഗണ്‍മാന് കോവിഡ് ; മന്ത്രി സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു

തിരുവനന്തപുരം: മന്ത്രി എ കെ ബാലന്റെ ഗണ്‍മാന്‍മാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ മന്ത്രി സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് മന്ത്രി എ കെ ബാലന്‍ ഇക്കാര്യം അറിയിച്ചത്. സമ്പര്‍ക്കത്തില്‍വന്ന സ്റ്റാഫുകളും സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കുന്നതായി മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ച ഗണ്‍മാണ്‍ ഈ ഗണ്‍മാന്‍ ആഗസ്റ്റ് 14 മുതല്‍ 28 വരെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ 24 നു നടന്ന നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് ഞാനും സഭയില്‍ വന്ന സ്റ്റാഫും ആന്റിജന്‍ ടെസ്റ്റ് നടത്തിയിരുന്നു. അന്ന് എല്ലാവരുടെയും ഫലം നെഗറ്റിവ് ആയിരുന്നു എന്നും മന്ത്രി വ്യക്തമാക്കി. അതിനാല്‍ തന്നെ ഓഫീസ് രണ്ടു ദിവസം അടച്ചിടുന്നതും അണുവിമുക്തമാക്കുന്നതുമാണെന്നും ഓഫീസ് സംബന്ധമായ ജോലികള്‍ എന്റെ ഔദ്യോഗിക വസതിയായ പമ്പയില്‍ തല്‍ക്കാലം ക്രമീകരിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

https://www.facebook.com/AK.Balan.Official/posts/3208267872625303

shortlink

Related Articles

Post Your Comments

Related Articles


Back to top button