കണ്ണൂർ : സിപിഎം നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെ ബോംബേറ്. കണ്ണൂരിൽ കൂത്തുപറമ്പ്: എരത്തോളി ചോനാടത്ത് അഴീക്കോടൻ സ്മാരക വായനശാലക്കു നേരെ രണ്ടു നാടൻ ബോംബുകളാണ് എറിഞ്ഞത്. ബുധനാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. ഒരു ബോംബ് റോഡിൽ വീണു പൊട്ടി. ജനൽചില്ലുകൾ തകർന്നു. എ.എൻ.ഷംസീർ എംഎൽഎ, പ്രാദേശിക നേതാക്കളായ ടി.പി.ശ്രീധരൻ, എം.സി.പവിത്രൻ, എ.കെ.രമ്യ എന്നിവരെത്തി സ്ഥലം സന്ദർശിച്ചു.
Post Your Comments