ഡല്‍ഹി: ഇന്ത്യയുടെ മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ ബുധനാഴ്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ച് ബംഗ്ലാദേശ്. പ്രണബ് മുഖര്‍ജിയോടുള്ള ബഹുമാനാര്‍ഥമാണ് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളത്. ദുഃഖാചരണത്തിന്റെ ഭാഗമായി ദേശീയ പതാക അന്നേ ദിവസം താഴ്ത്തിക്കെട്ടും.1971-ലെ വിമോചന സമരത്തിന് നല്കിയ സംഭാവനകള്‍ മാനിച്ച് 2013-ല്‍ ‘ബംഗ്ലാദേശ് മുക്തി ജുദ്ദോ സൊമ്മാനൊന’ നല്കി രാജ്യം പ്രണബ് മുഖര്‍ജിയെ ആദരിച്ചിരുന്നു.
ബംഗ്ലാദേശിന്റെ യഥാര്‍ഥ സുഹൃത്തായിരുന്നു പ്രണബ് മുഖര്‍ജിയെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നുവെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വ്യക്തമാക്കി.ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനായി പ്രണബ് മുഖര്‍ജിയുടെ ഭാഗത്ത് നിന്നുണ്ടായ സംഭാവനകളെ ഷെയ്ഖ് ഹസീന കത്തില്‍ അനുസ്മരിച്ചു.
ദക്ഷിണേഷ്യയിലെ ഏറ്റവും ആദരണീയനായ നേതാവാണെന്ന് സൂചിപ്പിച്ചതിനൊപ്പം പ്രണബ് മുഖര്‍ജിയുടെ അശ്രാന്തപ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ മാത്രമല്ല മറ്റു രാജ്യങ്ങളിലെ ഭാവി നേതാക്കള്‍ക്കും പ്രചോദനമായിരിക്കുമെന്ന് ഷെയ്ഖ് ഹസീന പറഞ്ഞു.
ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ തിങ്കളാഴ്ചയാണ് പ്രണബ് മുഖര്‍ജി അന്തരിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Post Your Comments