ന്യൂഡല്‍ഹി: രാജ്യസുരക്ഷയ്ക്ക് വേണ്ടി കടുത്ത തീരുമാനങ്ങള്‍ എടുത്ത രാഷ്ട്രപതിയാണ് പ്രണബ് കുമാര്‍ മുഖര്‍ജി , അജ്മല്‍ കസബ്, അഫ്സല്‍ ഗുരു, യാക്കൂബ് മേമനും തൂക്കുകയര്‍ നല്‍കിയ രാഷ്ട്രപതി. 2012 ല്‍ പ്രണബ് മുഖര്‍ജി പ്രസിഡന്റായപ്പോള്‍ ഏറെക്കാലമായി തീരുമാനമെടുക്കാതിരുന പല ദയാഹര്‍ജികളും ഒറ്റയടിക്ക് അദേഹം തീര്‍പ്പാക്കി. അദ്ദേഹം പരിഗണിച്ച 32 ദയാഹര്‍ജികളില്‍ നാലെണ്ണത്തില്‍ മാത്രമാണ് വധശിക്ഷ ഇളവുചെയ്തു നല്‍കിയത്. ബാക്കി 28 എണ്ണത്തിലും വധശിക്ഷ നിലനിര്‍ത്തി. പ്രണബ് മുഖര്‍ജി ദയാഹര്‍ജി തള്ളിയവയുടെ കൂട്ടത്തില്‍, മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിന്റെയും, 1986 -ലെ ഒരു കുടുംബത്തിലെ പതിമൂന്നുപേരെ കൊന്ന ഗുര്‍മീത് സിംഗിന്റെയും, പാര്‍ലമെന്റ് ആക്രമണക്കേസിലെ അഫ്സല്‍ ഗുരുവിന്റെയും യാക്കൂബ് മേമനെയും ഒക്കെ ഹര്‍ജികളും ഉണ്ടായിരുന്നു. പരിഗണിച്ചതില്‍ 87 ശതമാനം ദയാഹര്‍ജിയും പ്രണബ് തള്ളിയിരുന്നു.
1987 മുതല്‍ 1992 വരെ ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന ആര്‍ വെങ്കട്ടരാമന്‍ തന്റെ മുന്നില്‍ പരിഗണനക്കു വന്ന 44 ദയാഹര്‍ജികളാണ് തള്ളിയത്.
Post Your Comments