Latest NewsKeralaNewsIndia

ഒടുവില്‍ പ്രശാന്ത്‌ ഭൂ​ഷ​ണി​ന് ശി​ക്ഷ വി​ധി​ച്ച്‌ സു​പ്രീം കോ​ട​തി

ന്യൂഡല്‍ഹി • കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ല്‍ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണി​ന് പിഴ ശിക്ഷ വിധിച്ചു കോടതി. ഒരു രൂപ പിഴ ശിക്ഷയാണ് ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെഞ്ച് വിധിച്ചത്. സെ​പ്റ്റം​ബ​ര്‍ 1 5ന​കം പി​ഴ ശി​ക്ഷ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ അ​ട​യ്ക്ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ല്‍ മൂ​ന്നു മാ​സം ത​ട​വ് അ​നു​ഭവിക്കേ​ണ്ടി വ​രു​മെ​ന്നും കോ​ട​തി ഉത്തരവില്‍ പറയുന്നു. പി​ഴ ശി​ക്ഷ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ല്‍ ത​ട​വി​നു പു​റ​മേ മൂ​ന്നു വ​ര്‍​ഷ​ത്തെ പ്രാ​ക്ടീ​സ് വി​ല​ക്കും നേ​രി​ടേ​ണ്ടി വ​രും.

ചീഫ് ജസ്റ്റിസുമാരെ വിമർശിച്ച് പ്രശാന്ത് ഭൂഷൻ ചെയ്ത ട്വീറ്റ് കോടതിയലക്ഷ്യമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. മാപ്പു പറയണമെന്ന് ഭൂഷനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിനു തയാറായില്ല. മ​നഃ​സാ​ക്ഷി​ക്ക് തെ​റ്റെ​ന്ന് ബോ​ധ്യ​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ മാ​ത്ര​മേ മാ​പ്പ് പ​റ​യു​ക​യു​ള്ളു​വെന്നാണ് നേരത്തെ കോടതിയില്‍ ഭൂഷന്‍ വ്യക്തമാക്കിയത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ദ്ദേ​ഹം പി​ഴ ശി​ക്ഷ ഒ​ടു​ക്കു​മോ​യെ​ന്നാ​ണ് ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്.

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നാഗ്പൂരിൽ ഹാർലി ഡേവിഡ്സൺ ബൈക്കിലിരിക്കുന്ന ചിത്രത്തെക്കുറിച്ചും കഴിഞ്ഞ ആറുവർഷത്തെ നാലു ചീഫ് ജസ്റ്റിസുമാരെക്കുറിച്ചുമായിരുന്നു ട്വീറ്റുകൾ. ഇവ വസ്തുതാപരമായി ശരിയല്ലെന്ന് കോടതി കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button