തിരുവനന്തപുരം: ഓഗസ്റ്റ് 31 മുതല്‍ സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 3 വരെയുള്ള തിയതികളില്‍ കേരളത്തിലും മാഹിയിലും ഇടിയോടുകൂടിയ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഈ ദിവസങ്ങളില്‍ 24 മണിക്കൂറില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ പ്രതീക്ഷിക്കുന്നു.
31-08-2020 നും 01-09-2020 നും ഇടുക്കി ജില്ലയിലും 02-09-2020 ന് കൊല്ലം ജില്ലയിലും ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 3 വരെ കേരളത്തില്‍ ആകെ ലഭിക്കാന്‍ സാധ്യതയുള്ള ശരാശരി മഴ സാധാരാണ മഴ( Normal Rainfall) ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്(IMD) അറിയിച്ചു. എന്നാല്‍ സെപ്റ്റംബര്‍ 4 മുതല്‍ സെപ്റ്റംബര്‍ 10 വരെയുള്ള രണ്ടാമത്തെ ആഴ്ചയില്‍ കേരളത്തില്‍ സാധാരണയേക്കാള്‍ കൂടിയ മഴയാണ് (Above Normal Rainfall) ആകെ ലഭിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
Post Your Comments