KeralaLatest NewsNews

ഓണക്കിറ്റിലെ ശർക്കര കൃത്രിമമായുണ്ടാക്കിയ നിറം ചേർത്ത് തയ്യാറാക്കിയതെന്ന് ലാബ് റിപ്പോര്‍ട്ട്

ആലപ്പുഴ : ഓണക്കിറ്റിലെ ശർക്കരയ്ക്ക് ഗുണനിലവാരമില്ലെന്ന വിജിലൻസ് കണ്ടെത്തൽ ശരിയെന്ന് തെളിഞ്ഞു. കൃത്രിമമായുണ്ടാക്കിയ നിറം ചേർത്ത് തയ്യാറാക്കിയ ശർക്കരയാണ് വിതരണംചെയ്തതെന്ന് കോന്നിയിലെ കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെലവപ്മെന്റ് കേരളലാബിൽ നടത്തിയ പരിശോധനയിൽ വ്യക്തമായി.

തളിപ്പറമ്പ്, കൊയിലാണ്ടി, നോർത്ത് പറവൂർ, പുനലൂർ, തലശ്ശേരി തുടങ്ങി വിവിധ സപ്ലൈകോ ഡിപ്പോ പരിധിയിൽനിന്ന് ശേഖരിച്ച സാംപിളുകളാണ് പരിശോധനാഫലത്തിൽ കൃത്രിമനിറം ചേർത്തതായി കണ്ടെത്തിയത്. ശർക്കരയിൽ തൂക്കക്കുറവുണ്ടെന്ന പരാതിയെത്തുടർന്ന് കഴിഞ്ഞയാഴ്ച വിജിലൻസ് സംസ്ഥാനമൊട്ടാകെ ഓണക്കിറ്റ് നിറയ്ക്കുന്ന കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇതോടെയാണ് തൂക്കക്കുറവിനുപുറമേ ഗുണനിലവാരമില്ലെന്നും കണ്ടെത്തിയത്.

അതേസമയം തളിക്കുളം ഗ്രാമപ്പഞ്ചായത്തിലെ ഒരു റേഷൻകടയിൽനിന്ന് ലഭിച്ച ശർക്കര ഉരുക്കിനോക്കിയ വീട്ടമ്മമാർ ഞെട്ടിയിരിക്കുയാണ്. ശർക്കര ഉരുക്കിയപ്പോൾ കറുത്തനിറത്തിലുള്ള തരികളാണ് നിറയെ കണ്ടത്. അടുത്ത വീട്ടുകാർ ഉരുക്കിയപ്പോൾ വാർണീഷോ ടാറോ പോലെയാണ് കണ്ടത്. സമീപത്തെ രണ്ട് വീടുകളിൽകൂടി ഇത്തരത്തിലുള്ള ശർക്കരയാണ് ലഭിച്ചത്. മാവേലി സ്റ്റോറിൽനിന്ന് എത്തിച്ചുനൽകുന്ന കിറ്റുകളാണ് റേഷൻകടക്കാർ വിതരണം ചെയ്യുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button