ടെക് ലോകത്തേക്കുള്ള അടുത്ത ഗൂഗിള്‍, ഫെയ്സ്ബുക്, ട്വിറ്റര്‍ എന്നിവ ഇന്ത്യയില്‍ നിന്നായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്നനിര്‍ഭാര്‍ ഭാരത് ആപ് ഇന്നൊവേഷന്‍ ചലഞ്ചില്‍ മികച്ച നേട്ടം കൈവരിച്ച നിരവധി ആഭ്യന്തര ആപ്ലിക്കേഷനുകളെക്കുറിച്ചായിരുന്നു മോദിയുടെ നിരീക്ഷണം. ചലഞ്ചില്‍ യുവാക്കള്‍ ആവേശത്തോടെ പങ്കെടുത്തതായി പ്രധാനമന്ത്രി തന്റെ പ്രതിമാസ റേഡിയോ പ്രസംഗമായ ‘മാന്‍ കി ബാത്ത്’ ല്‍ പറഞ്ഞു. എന്‍ട്രികളില്‍ മൂന്നില്‍ രണ്ട് ഭാഗവും ടയര്‍ -2, ടയര്‍ -3 നഗരങ്ങളിലെ യുവാക്കളില്‍ നിന്നാണ് ലഭിച്ചതെന്നും മോദി അഭിപ്രായപ്പെട്ടു.
വിവിധ വിഭാഗങ്ങളിലായി രണ്ട് ഡസനോളം ആപ്ലിക്കേഷനുകള്‍ക്ക് അവാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. ഈ ആപ്ലിക്കേഷനുകളുമായി പരിചയപ്പെടാനും അവരുമായി ബന്ധപ്പെടാനും രാജ്യത്തോട് മോദി ആവശ്യപ്പെട്ടു. കുട്ടികള്‍ക്കായുള്ള സംവേദനാത്മക ആപ്ലിക്കേഷനായ കുട്ടുകി കിഡ്സ് ലേണിങ് ആപ് ഉള്‍പ്പെടെ നിരവധി ആപ്ലിക്കേഷനുകളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമിനായുള്ള ku KOO ku അപ്ലിക്കേഷന്‍, യുവാക്കള്‍ക്കിടയില്‍ ജനപ്രീതി നേടിയ ചിംഗാരി ആപ്ലിക്കേഷന്‍, ഏതെങ്കിലും സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് ശരിയായ വിവരങ്ങള്‍ ലഭിക്കാനായി ആസ്‌ക് സര്‍ക്കാര്‍ ആപ്, ഫിറ്റ്‌നസ് ആപ്ലിക്കേഷനായ സ്റ്റെപ് സെറ്റ് ഗോ മുതലായവയുടെ നേട്ടങ്ങള്‍ പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
Post Your Comments