ലഖ്നൗ: ഉത്തര്‍പ്രദേശിലെ 16 ജില്ലകളിലെ 600 ഓളം ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. സംസ്ഥാനത്തെ ചില സ്ഥലങ്ങളില്‍ ഷാര്‍ദ, സരിയു നദികള്‍ കരകവിഞ്ഞ് ഒഴുകുന്നുവെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അംബേദ്കര്‍ നഗര്‍, അയോധ്യ, അസംഗഡ്, ബഹ്റൈച്ച്, ബല്ലിയ, ബരാബങ്കി, ബസ്തി, ഡിയോറിയ, ഫാറൂഖാബാദ്, ഗോണ്ട, ഗോരഖ്പൂര്‍, ലഖിംപൂര്‍ ഖിരി, കുശിനഗര്‍, മൗസന്ത് കബീര്‍ നഗര്‍ എന്നീ ജില്ലകളിലാണ് വെള്ളപ്പൊക്കമുണ്ടായിരിക്കുന്നത്.
സംസ്ഥാനത്തെ വെള്ളപ്പൊക്കം വലിയ തോതിലാണെന്ന് ദുരിതാശ്വാസ കമ്മീഷണര്‍ സഞ്ജയ് ഗോയല്‍ പറഞ്ഞു. പ്രളയം ബാധിച്ച 690 ഗ്രാമങ്ങളില്‍ 299 ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്. ലഖിംപൂര്‍ ഖേരിയിലെ പാലിയ കലാനിലെ അപകട ചിഹ്നത്തിന് മുകളിലൂടെയാണ് ഷാര്‍ദ നദി ഒഴുകുന്നത്, അയോദ്ധ്യ, ബരാബങ്കിയിലെ എല്‍ജിന്‍ പാലം, ബല്ലിയയിലെ തുര്‍ട്ടിപാര്‍ എന്നിവിടങ്ങളില്‍ വലിയ തോതില്‍ ഉയര്‍ന്നാണ് സരിയു നദിയില്‍ ഒഴുകുന്നത്.
സംസ്ഥാന സര്‍ക്കാര്‍ 373 ദുരിതാശ്വാസ ക്യാമ്പുകളും 784 വെള്ളപ്പൊക്ക പോസ്റ്റുകളും നിര്‍മ്മിച്ചിട്ടുണ്ട്. ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനത്തിനായി 465 ബോട്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഗോയല്‍ പറഞ്ഞു. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, പിഎസി എന്നിവയുടെ ഇരുപത്തിയൊമ്പത് ടീമുകളെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments