KeralaLatest NewsIndia

‘രാജേട്ടാ , ഓൺലൈൻ പഠനത്തിന് ഒരു കുട്ടിക്ക് സഹായം ചെയ്യാമോ ?’ അടുത്ത ദിവസം തന്നെ മൊബൈൽ ഫോൺ ഓണസമ്മാനമായി എത്തിച്ച് കുമ്മനം

തിരുവനന്തപുരം: ജനങ്ങൾക്ക് വേണ്ടി ഒരു രാഷ്ട്രീയ നേതാവ് എങ്ങനെ നിലകൊള്ളണം എന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് മിസോറാം മുൻ ഗവർണ്ണർ ശ്രി കുമ്മനം രാജശേഖരൻ. തിരുവനന്തപുരം അന്തിയൂർക്കോണത്തുള്ള വിനോദ് അവിടെ തന്നെയുള്ള ശ്രീ.ജയൻ, ശ്രീമതി. ശ്രീകുമാരി ദമ്പതികളുടെ 6-ാം ക്ലാസ്സിൽ പഠിക്കുന്ന അനഘ ജയന് വേണ്ടി ഓൺലൈൻ പഠനത്തിന് സഹായം അഭ്യർത്ഥിച്ചു കുമ്മനം രാജശേഖരന്റെ ഫെയിസ്ബൂക്കിൽ മെസ്സേജ്‌ ഇട്ടു.

വിശദ വിവരങ്ങൽ അയച്ചു തരാൻ പറഞ്ഞുള്ള അദ്ദേഹത്തിന്റെ മറുപടി ലഭിച്ച വിനോദിന് സന്തോഷം അടക്കാനായില്ല. പലരോടും സഹായം അഭ്യർത്ഥിച്ചിട്ടും കിട്ടാതായപ്പോൾ അവസാന ശ്രമമെന്ന നിലയിലാണ് കുമ്മനത്തിന് മെസ്സേജ്‌ ഇടാം എന്ന് താൻ കരുതിയതെന്നു വിനോദ് പറഞ്ഞു. എന്തായാലും ഓണ സമ്മാനമായി ഉത്രാടം ദിനമായ ഇന്ന് വൈകിട്ടോടെ ഫോൺ വിനോദിന്റെ കയ്യിൽ അദ്ദേഹം എത്തിച്ചു.

കൃത്രിമം കാട്ടി പോലീസ് റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തിയ ശിവരഞ്ജിതും, എ.എൻ നസീമും മാന്യന്മാരായി പാർട്ടിയുടെ പരിരക്ഷയിൽ വിലസുമ്പോൾ അത്യധ്വാനം ചെയ്ത് പഠിച്ച് ഉന്നത റാങ്കിലെത്തിയ പാവപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ആത്മഹത്യചെയ്യേണ്ടി വരുന്നു – കുമ്മനം രാജശേഖരൻ

തുടർന്ന് അദ്ദേഹത്തിന്റെ ഓണസമ്മാനമായ മൊബൈൽ ഹിന്ദു ഐക്യവേദി കാട്ടാക്കട താലൂക്ക് ജനറൽ സെക്രട്ടറിശ്രീ.ജഗദീഷ് കുമാർ അനഘയ്ക്ക് വീട്ടിലെത്തി സമ്മാനിച്ചു. ഓണ സമ്മാനം ലഭിച്ച സന്തോഷത്തിലാണ് അനഘ. അന്തിയൂർകോണം സ്വദേശി ശ്രീ വിനോദും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button