ഇടുക്കി : മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കട്ടപ്പനയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതിഷേധം സംഘർഷത്തിൽ കലാശിച്ച സാഹചര്യം കൂടി കണക്കിലെടുത്താണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ, കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ രാജേന്ദ്രൻ, ടിനു, ഫ്രാൻസിസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിഷേധത്തിൽ പങ്കെടുത്ത 70 പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു രണ്ട് ദിവസം മുൻപ് .ഡിവൈഎസ്പി ഓഫീസിലേക്കാണ് മാർച്ച് നടത്തിയത്. ഇത് വൻ സംഘർഷത്തിലാണ് കലാശിച്ചത്.
Post Your Comments