ക്ഷേത്ര ദര്‍ശനം നടത്തുന്നവര്‍ പ്രസാദം സ്വീകരിക്കാറുണ്ട്. ചന്ദനവും കുങ്കുമവും അടങ്ങുന്ന പ്രസാദത്തിനു മുന്പ് പൂജാരിയിൽ നിന്ന് തീർഥം നാം വാങ്ങിക്കാറുണ്ട്. തീര്‍ത്ഥം വെറും ജലമല്ല. അഭിഷേകജലമാണ് . രണ്ടു ഗുണങ്ങളാണ് തീ൪ത്ഥസേവയിലൂടെ ലഭിക്കുന്നത്. ഭഗവൽ വിഗ്രഹ സ്പര്‍ശം കൊണ്ടും മന്ത്രധ്വനികള്‍ കൊണ്ടുമുള്ള പരിശുദ്ധിയും തുളസി , മഞ്ഞള്‍ തുടങ്ങിയ ഔഷധസസ്യങ്ങളില്‍ നിന്നും കിട്ടുന്ന ഔഷധഗുണവും.
ഭഗവാന്റെ ബിംബത്തിൽ ചാർത്തുന്ന മാലകളും പൂക്കളുമൊക്കെ ഔഷധ ഗുണങ്ങളുമുള്ളവയാണ്. നിത്യവും പ്രഭാതത്തിലാണ് അഭിഷേകം നടത്തുക. നിര്‍മ്മാല്യം കഴിഞ്ഞതിന് ശേഷം ജലം കൊണ്ട് അഭിഷേകം ചെയ്യുമ്പോള്‍ ആ അഭിഷേക ജലത്തിലുമുണ്ടാവും ഈ ഔഷധഗുണങ്ങള്‍. അല്പം തീർഥജലം കുടിക്കുന്നതിലൂടെ ശരീരത്തിലെ രക്തചംക്രമണം വര്‍ദ്ധിച്ച് രക്തത്തിലെ മാലിന്യങ്ങളെ നീക്കി ശരീരം ശുദ്ധമാകും.
കൈവെള്ളയില്‍ സ്വീകരിക്കുന്ന തീർഥം കൈ രേഖയിലൂടെ മുഖത്തിന് അഭിമുഖമായി ഒഴുക്കിയാണ് സേവിക്കേണ്ടത് . ഇരുചുണ്ടുകളിലും തൊടാതെ തീർഥം സേവിക്കുന്നത് ഉത്തമമാണ്. സേവിച്ച തീ൪ത്ഥജലത്തിന്റെ ബാക്കി ശിരസ്സിലും മുഖത്തും ദേഹത്തുമുഴുവനും തളിക്കണം. സേവിച്ച തീ൪ത്ഥജലത്തില്‍ നിന്നും ഒരു തുള്ളി പോലും താഴെ വീഴാതെ ശ്രദ്ധിക്കണം.
Post Your Comments