Latest NewsIndia

ഭീമാ കൊറേഗാവ് കേസ്; മാവോയിസ്റ്റ് ബന്ധ ആരോപണമുള്ള വനിതാ ആക്ടിവിസ്റ്റിന്റെ ജാമ്യാപേക്ഷ ഹൈകോടതിയും തള്ളി

മും​ബൈ: ഭീ​മ-​കൊ​റേ​ഗാ​വ്​ കേ​സി​ല്‍ ബൈ​ഖു​ള ജ​യി​ലി​ല്‍ ക​ഴി​യു​ന്ന മ​നു​ഷ്യാ​വ​കാ​ശ അ​ഭി​ഭാ​ഷ​ക സു​ധ ഭ​ര​ദ്വാ​ജി‍െന്‍റ ജാ​മ്യാ​പേ​ക്ഷ ബോം​ബെ ഹൈ​കോ​ട​തി ത​ള്ളി. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​വും പ്ര​മേ​ഹം, ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദം എ​ന്നി​വ​യു​ള്ള​തി​നാ​ല്‍ കോ​വി​ഡ്​ പ​ക​ര്‍​ച്ച സാ​ധ്യ​ത​യും ചൂ​ണ്ടി​ക്കാ​ട്ടി ആ​ദ്യം എ​ന്‍ ഐ .​എ കോ​ട​തി​യി​ലാ​ണ്​ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യ​ത്.എ​ന്‍ഐ .​എ കോ​ട​തി അ​പേ​ക്ഷ ത​ള്ളി​യ​തോ​ടെ ബോം​ബെ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ജ​യി​ലി​ല്‍​വെ​ച്ചു​ള്ള ര​ണ്ട്​ മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ടു​ക​ളി​ലെ പൊ​രു​ത്ത​ക്കേ​ട്​ സു​ധയുടെ അ​ഭി​ഭാ​ഷ​ക ചൂ​ണ്ടി​ക്കാ​ട്ടി. സു​ധക്ക്​​ ധ​മ​നി​ക​ള്‍ ഇ​ടു​ങ്ങി ഹൃ​ദ​യ​ത്തി​ലേ​ക്കു​ള്ള ര​ക്ത​പ്ര​വാ​ഹം കു​റ​യു​ന്ന അ​സു​ഖം ഉ​ണ്ടെ​ന്നും ഇ​ത്​ ഹൃ​ദ​യ​സ്​​തം​ഭ​ന​ത്തി​ന്​ ഇ​ട​യാ​ക്കി​യേ​ക്കു​മെ​ന്നും ആ​ദ്യ​ത്തെ ജ​യി​ല്‍ റി​പ്പോ​ര്‍​ട്ടി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ഇ​വ​രു​ടെ മ​ക​ള്‍ മ​യേ​ശ ഭ​ര​ദ്വാ​ജ്​ പ​റ​ഞ്ഞു.

ജ്വല്ലറി തട്ടിപ്പ്: മഞ്ചേശ്വരം എംഎല്‍എ എം.സി.ഖമറുദ്ദീനെതിരെ കേസ്

എന്നാൽ സു​ധ​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​ണെ​ന്ന മെ​ഡി​ക്ക​ല്‍ ഓഫി​സ​റു​ടെ റി​പ്പോ​ര്‍​ട്ടും ജ​യി​ല്‍​പു​ള്ളി​ക​ള്‍​ക്ക്​ ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ല്‍​കു​ന്നു​വെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ല്‍ വ​ര​വ​ര റാ​വു​വി​നെ​പ്പോ​ലെ വി​ദ​ഗ്​​ധ ചി​കി​ത്സ​ക്ക്​ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​മെ​ന്നു​മു​ള്ള സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​രു​ടെ ഉ​റ​പ്പും പ​രി​ഗ​ണി​ച്ച്‌​ ജ​സ്​​റ്റി​സു​മാ​രാ​യ ആ​ര്‍.​ഡി ധ​നു​ക്ക, വി.​ജി ബി​ഷ്​​ത്​ എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ്​ വി​ധി​പ​റ​ഞ്ഞ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button