തിരുവനന്തപുരം: തീപിടിത്തം ഉണ്ടായി 5 മിനിറ്റിനുള്ളിൽ വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ഉദ്യോഗസ്ഥൻ സെക്രട്ടേറിയറ്റിൽ എത്തിയതിൽ ദുരൂഹത. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെ പഴ്സനൽ അസിസ്റ്റന്റായി ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സംഘത്തിലും ഇയാളെ ഉൾപ്പെടുത്തിയിരുന്നു.
അതേസമയം ഇക്കാര്യത്തെക്കുറിച്ച് വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ സ്പെഷൽ ബ്രാഞ്ച് സൂചന നൽകിയതിനെത്തുടർന്നു പൊലീസ് സംഘം ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ അടക്കമുള്ള വിശദാംശങ്ങൾ ശേഖരിക്കുമെന്നാണ് സൂചന. ഇദ്ദേഹത്തിന്റെ സാന്നിധ്യം സ്പെഷൽ ബ്രാഞ്ച് വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നു.
Post Your Comments