ഷാങ്ഹായ് : വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം. നഗരമായ വുഹാനില്‍ വിദ്യാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. പ്രാദേശിക അധികൃതരാണ് വിദ്യാലയങ്ങളും കിന്റര്‍ഗാര്‍ട്ടനുകളും തുറക്കാനുള്ള തീരുമാനത്തെക്കുറിച്ച് അറിയിച്ചത്. നഗരത്തിലുടനീളമുളള 2842 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 1.4 മില്യണ്‍ വിദ്യാര്‍ത്ഥികളാണുള്ളത്. തിങ്കളാഴ്ച വുഹാന്‍ സര്‍വ്വകലാശാല തുറക്കുമെന്ന് അറിയിപ്പുണ്ട്. സ്ഥിതിഗതികള്‍ വീണ്ടും മോശമായാല്‍ ഓണ്‍ലൈന്‍ അധ്യാപനത്തിലേക്ക് മടങ്ങാനുള്ള അടിയന്തര സംവിധാനങ്ങളും ആവിഷ്‌കരിച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Read Also : കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പൊന്‍തൂവല്‍ കൂടി
സ്‌കൂളിലേക്കും പുറത്തേയ്ക്കും വരുമ്പോഴും പോകുമ്പോഴും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. സാധിക്കുമെങ്കില്‍ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കരുത്. രോഗനിയന്ത്രണ ഉപകരണങ്ങള്‍ സ്‌കൂളുകളില്‍ ഉണ്ടായിരിക്കണം. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള പരിശീലന പരിപാടികള്‍ സ്‌കൂളുകളില്‍ സംഘടിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. അനാവശ്യമായ ഒത്തു ചേരലുകള്‍ പാടില്ല. അതുപോലെ ആരോഗ്യ അധികൃതര്‍ക്ക് കൃത്യമായ റിപ്പോര്‍ട്ടും സമര്‍പ്പിക്കണം.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്ന് സംശയിക്കുന്ന വുഹാന്‍ സിറ്റി കഴിഞ്ഞ ജനുവരി മാസം മുതല്‍ അടച്ചിട്ട നിലയിലായിരുന്നു. വുഹാനിലെ ജനജീവിതം സാധാരണ നിലയിലേക്ക് തിരികെ വരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ ഇവിടെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചിരുന്നു.
Post Your Comments