Latest NewsNewsFootballSports

ചാമ്പ്യന്‍ ലീഗ് ഗോള്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയി തിരഞ്ഞെടുത്ത പത്ത് ഗോളില്‍ ഒന്നാമന്‍ മെസ്സി, ക്രിസ്റ്റിയാനോയുടെ ഗോളിന് ഇടമില്ല ; ഗോളുകള്‍ കാണാം

യുവേഫയുടെ സാങ്കേതിക നിരീക്ഷകരുടെ ടീം 2019/20 യുവേഫ ചാമ്പ്യന്‍സ് ലീഗ് സീസണിലെ മികച്ച പത്ത് ഗോളുകള്‍ തിരഞ്ഞെടുത്തു. ഇതില്‍ ഒന്നാമത് ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലിയണല്‍ മെസ്സിയാണ്. ഓഗസ്റ്റില്‍ നപോളിക്കെതിരെ നടന്ന രണ്ടാം പാദ മത്സരത്തിനിടെ താരം അടിച്ച ഗോളാണ് ഒന്നാം സ്ഥാനത്തിന് അര്‍ഹനായത്.

നേരത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗ് സീസണിലെ വോട്ടിംഗിലൂടെ നടത്തിയ തെരഞ്ഞെടുപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കായിരുന്നു ഒന്നാം സ്ഥാനം. എന്നാല്‍ ആ ഗോള്‍ യുവേഫയുടെ സാങ്കേതിക നിരീക്ഷകരുടെ ടീം തെരഞ്ഞെടുത്ത ഗോളില്‍ ആദ്യ പത്തില്‍ പോലും ഇടം പിടിച്ചിട്ടില്ല. മെസ്സിക്ക് താഴെ രണ്ടാമത്തെ ഗോള്‍ നേടിയിരിക്കുന്നത് ബയേണിന്റെ കിമ്മിച്ചാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്‌സ എട്ടു ഗോളുകള്‍ക്ക് പരാജയപ്പെട്ട മത്സരത്തിലെ ഡേവിസ് അസിസ്റ്റ് നല്‍കിയ ഗോളാണ് ജോഷ്വ കിമ്മിച്ചിനെ രണ്ടാം സ്ഥനത്തിന് അര്‍ഹനാക്കിയത്.

10: കൈലിയന്‍ എംബപ്പേ (ക്ലബ് ബ്രഗ് 0-5 പാരീസ്) – മാച്ച്‌ഡേ 3, 22/10/19
9: ഹക്കിം സിയെക് (വലന്‍സിയ 0-3 അജാക്‌സ്) – മാച്ച്‌ഡേ 2, 02/10/19
8: ഡഗ്ലസ് കോസ്റ്റ (യുവന്റസ് 2-1 ലോകോമോടിവ് മോസ്‌ക്വ) – മാച്ച്‌ഡേ 3, 22/10/19
7: ലൂയിസ് സുവാരസ് (ബാഴ്സലോണ 2-1 ഇന്റര്‍) – മാച്ച്‌ഡേ 2, 02/10/19
6: മാര്‍സെല്‍ സാബിറ്റ്സര്‍ (ലീപ്‌സിഗ് 2-1 സെനിറ്റ്) – മാച്ച്‌ഡേ 3, 23/10/19
5: സെര്‍ജ് ഗ്‌നാബ്രി (ടോട്ടന്‍ഹാം 2-7 ബയേണ്‍) – മാച്ച്‌ഡേ 2, 01/10/19
4: ലൗടാരോ മാര്‍ട്ടിനെസ് (സ്ലാവിയ പ്രഹ 1-3 ഇന്റര്‍) – മത്സര ദിവസം 5, 27/11/19
3: ഡാനി ഓള്‍മോ (ദിനാമോ സാഗ്രെബ് 1-4 മാഞ്ചസ്റ്റര്‍ സിറ്റി) – മാച്ച്‌ഡേ 6, 11/12/19
2: ജോഷ്വ കിമ്മിച്ച് (ബാഴ്സലോണ 2-8 ബയേണ്‍) – ക്വാര്‍ട്ടര്‍ ഫൈനല്‍, 14/08/20
1: ലയണല്‍ മെസ്സി (ബാഴ്സലോണ 3-1 നാപോളി) – 16 റൗണ്ടിലെ സെക്കന്‍ഡ് ലെഗ്, 08/08/20

https://www.instagram.com/p/CEcPCB9DAze/

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button