കേശസംരക്ഷണം എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് നമുക്കറിയാം. എന്നാല്‍ നിത്യ ജീവിതത്തില്‍ നാം ചെയ്യുന്ന ചില തെറ്റായ കാര്യങ്ങള്‍ ഒഴിവാക്കിയാല്‍ തന്നെ മുടിയുടെ ആരോഗ്യം നമുക്ക് ഉറപ്പു വരുത്താനാകും. കുളി കഴിഞ്ഞാല്‍ മുടി ഉണക്കാനായി മിക്കവാറും സ്ത്രീകള്‍ മുടിയില്‍ തോര്‍ത്ത് ചുറ്റാറുണ്ട്. ആരോ നല്ലതെന്ന് പറഞ്ഞ് ശീലിപിച്ച ഈ രിതി മുടിയുടെ സ്വാഭാവികത നഷ്ടപ്പെടാന്‍ കാരണമാകും എന്നതാണ് സത്യം.
മുടി നനവോടുകൂടി സൂക്ഷിക്കുന്നത് മുടിയുടെ ബലം കുറയാനും മുടി കൊഴിയാനുമുള്ള സാധ്യതയെ വര്‍ധിപ്പിക്കും. അതിനാല്‍ മുടി ഉണക്കി സൂക്ഷിക്കുക. നനഞ്ഞമുടി ചികുന്നതും മുടി പൊട്ടുന്നതിന്ന് കാരണമാകും. മുടി ഉണക്കാനായി ഹെയര്‍ ഡ്രൈയറുകള്‍ ഉപയോഗിക്കുന്നവര്‍ ഹെയര്‍ ഡ്രൈയര്‍ തലയോട് അധികം ചേര്‍ത്ത് വച്ച് മുടി ഉണക്കാതിരിക്കുക. ഇത് മുടിക്ക് മാത്രമല്ല ശരീരത്തിനാകമാനം തന്നെ
ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
നനഞ്ഞമുടി കെട്ടിവെക്കുന്ന ശീലമുള്ളവരാണ് മിക്കവരും. എന്നാല്‍ ഇത് മുടി വേഗത്തില്‍ പൊട്ടുന്നതിന്ന് കാരണമാകും. എന്ന് മാത്രമല്ല മുടിക്ക് ദുര്‍ഗന്ധവും ഇതുണ്ടാക്കും. കൂടുതല്‍ സ്ട്രസ്സ് നിറഞ്ഞ ജോലി ചെയുന്നവര്‍ ഇടക്ക് തല മസ്സാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്.
Post Your Comments