COVID 19KeralaNews

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മൂന്നുപേർ കൂടി മരിച്ചു

ഇടുക്കി : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് മൂന്നുപേർ കൂടി മരിച്ചു. ഇടുക്കി കാമാക്ഷി സ്വദേശി ദാമോദരൻ, പത്തനംതിട്ട വാഴമുട്ടം സ്വദേശി കരുണാകരൻ, ചെങ്ങന്നൂർ സ്വദേശി ജയമോഹൻ എന്നിവരാണ് മരിച്ചത്. ദാമോദരന് 80 വയസായിരുന്നു. ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. 67 വയസുകാരനായിരുന്നു കരുണാകരൻ . ജയമോഹന് 64 വയസായിരുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്നലെ ഏഴ് കോവിഡ് മരണമാണ് സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസം 2543 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2260 പേർ സമ്പർക്ക വഴിയാണ് രോഗം സ്ഥിരീകരിച്ചത്. എറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.

ഉറവിടം വ്യക്തമല്ലാത്ത 229 കേസുകൾ ഉണ്ട്. 24 മണിക്കൂറിനിടെ 41,860 സാമ്പിളുകളാണ് പരിശോധിച്ചത്. 2097 പേർ ഇന്നലെ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 45,858 ആയി. 23,111 പേരാണ് നിലവവിൽ ചികിത്സയിൽ കഴിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button