ചെന്നൈ : സുപ്രീംകോടതി മുൻ ജഡ്ജിയും , നിയമ കമ്മീഷന് ചെയര്‍മാനുമായ എ.ആര്. ലക്ഷ്മണന്(78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മദ്രാസ് ഹൈക്കോടതിയിലും കേരള ഹൈക്കോടതിയിലും ജഡ്ജിയായി സേവനമനുഷ്ടിച്ച അദ്ദേഹം 2000ത്തിൽ രാജസ്ഥാൻ ഹൈക്കോടതിയിലും 2001ൽ ആന്ധ്രഹൈക്കോടതിയിലും ചീഫ് ജസ്റ്റീസ് ആയിരുന്നു. പിന്നീട് 2004ൽ സുപ്രീംകോടതി ജഡജിയായി നിയമിതനായത്, 2007ൽ വിരമിച്ചു. രണ്ട് ദിവസം മുൻപാണ് ഭാര്യ മീനാക്ഷി ആച്ചി മരിച്ചത്. മൃതദേഹം സ്വദേശമായ ദേവകോട്ടയിൽ സംസ്കരിച്ചു
Post Your Comments