മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള ചര്‍ച്ചകളില്‍ വീണ്ടും പ്രതികരിച്ച് ശിവസേന. കോണ്‍ഗ്രസില്‍ ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാള്‍ അധ്യക്ഷനായി വരില്ലെന്ന് റാവത്ത് പറഞ്ഞു. കോണ്‍ഗ്രസ് മാറേണ്ട സമയമായി. കാരണം രാജ്യത്തിന് ഇപ്പോള്‍ ശക്തമായൊരു പ്രതിപക്ഷ പാര്‍ട്ടിയെ ആവശ്യമുണ്ടെന്നും റാവത്ത് പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ സാധിക്കും. അദ്ദേഹത്തിന് എല്ലാ അര്‍ത്ഥത്തിലുമുള്ള സ്വീകാര്യതയുണ്ടെന്നും റാവത്ത് പറഞ്ഞു.
കോണ്‍ഗ്രസില്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ പൂര്‍ണമായും എല്ലാവരും പിന്തുണയ്ക്കുന്നുണ്ടെന്ന് റാവത്ത് വ്യക്തമാക്കി.സോണിയാ ഗാന്ധിക്ക് പ്രായമായി വരികയാണ്. പ്രിയങ്ക ഗാന്ധിയെ ഞാന്‍ സജീവ രാഷ്ട്രീയത്തില്‍ കാണുന്നില്ല. കോണ്‍ഗ്രസില്‍ തന്നെ നിരവധി സീനിയര്‍ നേതാക്കളുണ്ട്. അവര്‍ കാരണം രാഹുലിന് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. കോണ്‍ഗ്രസിന് മാത്രമാണ് ദേശീയ തലത്തില്‍ സ്വീകാര്യതയുള്ളത്. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറി അവര്‍ തിരിച്ചുവരണമെന്നും റാവത്ത് ആവശ്യപ്പെട്ടു.
കായംകുളം സ്‌റ്റേഷനില്‍ പോലീസുകാര്‍ തമ്മിലുണ്ടായ കയ്യാങ്കളി ; എഎസ്‌ഐക്കെതിരെ നടപടി
അതേസമയം 23 നേതാക്കള്‍ കോണ്‍ഗ്രസിലെ മാറ്റത്തിന് വേണ്ടി കത്തയച്ചിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് റാവത്ത് രാഹുലിനെ പിന്തുണച്ചിരിക്കുന്നത്. നേരത്തെ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ചവര്‍ക്കെതിരെ ശിവസേന രംഗത്ത് വന്നിരുന്നു.കോണ്‍ഗ്രസും ശിവസേനയും തമ്മിലുള്ള ബന്ധം ശക്തമാകുന്നു എന്ന സൂചനയാണ് ഇപ്പോഴത്തെ പിന്തുണ സൂചിപ്പിക്കുന്നത്. ദേശീയ തലത്തില്‍ ബിജെപിക്കെതിരെ ഒന്നിച്ച് പോരാടാന്‍ ശിവസേന ഒപ്പമുണ്ടാകുമെന്ന് സോണിയാ ഗാന്ധി വിളിച്ച യോഗത്തില്‍ ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.
Post Your Comments