News

ഓണത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പൂക്കള്‍ എത്തിക്കാം : പുതിയ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് ഓണത്തിന് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് പൂക്കള്‍ എത്തിക്കാന്‍ അനുമതി. പൂക്കള്‍ കൊണ്ടു വരരുതെന്ന നേരത്തെയുള്ള സര്‍ക്കാര്‍ ഉത്തരവ് തിരുത്തിയാണ് ചീഫ് സെക്രട്ടറിയുടെ പുതിയ ഉത്തരവ്.

മറ്റു സംസ്ഥാനങ്ങളിലെ കച്ചവടക്കാര്‍ക്കും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പൂക്കള്‍ വില്‍ക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. പൂ കൊണ്ടു വരുന്ന കുട്ടയും മറ്റും ഉപയോഗത്തിന് ശേഷം നശിപ്പിക്കണം. ഇടകലര്‍ന്ന് കച്ചവടം നടത്തരുത്. ശാരീരിക അകലമടക്കമുള്ള നിയന്ത്രണം പാലിക്കണം. പരമാവധി കാഷ്ലെസ് സംവിധാനം ഒരുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നേരത്തെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പൂക്കള്‍ കൊണ്ടുവരുന്നതിന് വിലക്കിയിരുന്നത്. എന്നാല്‍ പച്ചക്കറിയും മറ്റും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുമ്‌ബോള്‍ പൂക്കള്‍ക്ക് മാത്രം എന്തിനാണ് വിലക്കെന്ന ആക്ഷേപമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്.

ഓണക്കാലത്ത് കോവിഡുമായി ബന്ധപ്പെട്ട ചുമതല നിര്‍വഹിക്കുന്നതിനായി 20000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്റ്റേഷനുകളിലേതടക്കം സാധാരണയുള്ള ജോലികള്‍ക്കായി 10000 ഉദ്യോഗസ്ഥരേയും നിയോഗിച്ചു. ജനങ്ങള്‍ വീട്ടിലിരുന്ന് തന്നെ ഓണം ആഘോഷിക്കുന്നുവെന്ന് പൊലീസ് ഉറപ്പ് വരുത്തും. ഓണക്കാലത്തെ നിയന്ത്രണം നടപ്പിലാക്കാന്‍ ജനമൈത്രി പൊലീസും രംഗത്തിറങ്ങും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button