Latest NewsKeralaIndia

നീറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന യച്ചൂരിയുടെ നിലപാട് തള്ളി കേന്ദ്രത്തിനൊപ്പം കേരളം

തിരുവനന്തപുരം∙ നീറ്റ് പരീക്ഷ മാറ്റണമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തിട്ടില്ലന്ന് മുഖ്യമന്ത്രി പിണറായി. ബിജെപി ഇതരസംസ്ഥാനങ്ങളുടെ നീക്കത്തോടൊപ്പമില്ലെന്ന് സൂചിപ്പിച്ച് പിണറായിയുടെ പ്രതികരണം. പരീക്ഷകള്‍ വൈകിയാല്‍ അക്കാദമിക് വര്‍ഷം നഷ്ടമാകുമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരേ വ്യക്തമാക്കി. പ്രതിപക്ഷപ്പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സുപ്രീം കോടതി സമീപിക്കാനുള്ള നീക്കം സജീവമാക്കി.

അതിനിടെയാണ് കേരളം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിത്.കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ഏഴു മുഖ്യമന്ത്രിമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ ഇന്നലെ ധാരണയിലെത്തിയിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പരീക്ഷ മാറ്റവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പരീക്ഷ മാറ്റിവയ്ക്കുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ ഏറെ പ്രതികൂലമായി ബാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരേ വിദശീകരിക്കുന്നു.

കൊവിഡ് ചികില്‍സാച്ചെലവ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറവ് കേരളത്തില്‍: കണക്കുകൾ നിരത്തി മുഖ്യമന്ത്രി പിണറായി വിജയൻ

സെപ്റ്റംബറില്‍ നടത്തിയില്ലെങ്കില്‍ ഡിസംബറിലേ പരീക്ഷ നടത്താന്‍ സാധിക്കൂ. പ്രവേശന നടപടികള്‍ അടുത്ത വര്‍ഷമേ പൂര്‍ത്തിയാക്കാന്‍ കഴിയൂ. സെമസ്റ്ററുകള്‍ വെട്ടിക്കുറയ്ക്കേണ്ടിവരും. അവധി ദിവസകള്‍ ഒഴിവാക്കേണ്ടിവരും. വരും വര്‍ഷങ്ങളിലെ ബാച്ചുകളെയും ഇത് ബാധിക്കും.

കണ്ടെയ്ൻമെന്റ് സോണിലെ വിദ്യാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് യാത്ര പാസായി ഉപയോഗിക്കാമെന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിശദീകരിച്ചു. നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടത്തണമെന്ന് അഭ്യര്‍ഥിച്ച് 150 വിദഗ്ധര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. അതെ സമയം കോണ്‍ഗ്രസസ് നാളെ കേന്ദ്രസര്‍ക്കാര്‍ ഒാഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button