![](/wp-content/uploads/2020/08/h-vasantha-kumar.jpg)
കന്യാകുമാരി: കോവിഡ് ബാധിച്ചു തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കന്യാകുമാരി എം പി എച്ച് വസന്തകുമാറിന്റെ ആരോഗ്യനില ഗുരുതരമായതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്റും കന്യാകുമാരി എംപിയുമായ വസന്ത് കുമാറാണ് ഗുരുതരാവസ്ഥയില്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ തുടരുന്നത്. വെന്റിലേറ്ററിനൊപ്പം തന്നെ ഇദ്ദേഹത്തിന് എക്‌മോ നല്‍കുന്നുണ്ട്.
ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനം യന്ത്രങ്ങള്‍ ഏറ്റെടുക്കുന്ന രീതിയാണിത്. രക്തത്തിന്റെ കൃത്യമായ പമ്പിങ് നടക്കുന്നതിനാല്‍ ഓക്‌സിജന്റെ അളവു ക്രമാതീതമായി കുറയുന്നത് ഒഴിവാക്കാനാകും. ഹൃദയത്തിനും, ശ്വാസകോശത്തിനും വിശ്രമവും ലഭിക്കും. നേരത്തെ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിനും എക്‌മോ ചികിത്സ നല്‍കിയിരുന്നു.
‘സ്വർണ്ണക്കടത്തിൽ വി.മുരളീധരന്‍ തുടക്കം മുതല്‍ സ്വീകരിച്ച നിലപാട് സംശയകരം ‘: ആരോപണവുമായി സിപിഎം
ഈ മാസം ആദ്യമാണ് കോവിഡ് രോഗലക്ഷണങ്ങളുള്ളതിനാല്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹം തമിഴ് നാട് കോണ്‍ഗ്രസ് ഘടകം വര്‍ക്കിങ് പ്രസിഡന്റാണ് രണ്ട് തവണ നംഗുന്നേരിയില്‍ നിന്ന് തമിഴ്നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വസന്തകുമാര്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്‍ രാധാകൃഷ്ണനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
Post Your Comments