ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 76 ശതമാനം കടന്നതായി കേന്ദ്രസര്‍ക്കാര്‍. നിലവില്‍ ചികിത്സയിലുളളവരുടെ മൂന്നര മടങ്ങ് വരും രോഗമുക്തി നേടിയവരുടെ കണക്കുകൾ. 24 മണിക്കൂറിനിടെ 60,177 പേരാണ് രോഗമുക്തി നേടിയത്. കൂടുതല്‍ പേര്‍ രോഗമുക്തി നേടിയതോടെ രോഗമുക്തരുടെ എണ്ണം 26 ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവില്‍ 7,42,023 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇത് മൊത്തം കോവിഡ് ബാധിതരുടെ 21.90 ശതമാനമാണ്.
Read also: ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ചത്ത തവള
അതേസമയം പ്രതിദിന കോവിഡ് രോഗബാധയില്‍ അമേരിക്കയെയും ബ്രസീലിനെയും പിന്തള്ളി ഇന്ത്യ ഒന്നാമതാണ്. ഒരു ദിവസം മുന്‍പുള്ള കണക്കനുസരിച്ച് രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം 75,760 ആണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 33 ലക്ഷം പിന്നിട്ടു കഴിഞ്ഞു.
Post Your Comments