അബുദാബി: യുഎഇ-ഇസ്രായേല്‍ സമാധാന ഉടമ്പടിയുടെ ഭാഗമായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സനും പ്രതിരോധകാര്യ സഹമന്ത്രി മുഹമ്മദ് ബിന്‍ അഹ്മദ് അല്‍ ബവര്‍ദിയും ടെലിഫോണില്‍ സംസാരിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ കരാര്‍ മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കു്മുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന ഉറപ്പ് ഇരുമന്ത്രിമാരും പ്രകടിപ്പിച്ചതായി യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മാത്രമല്ല തങ്ങളുടെ രാജ്യങ്ങളുടെയും മേഖലയുടെ മൊത്തത്തിലുമുള്ള പ്രയോജനത്തിനായി ആശയവിനിമയ മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി ബന്ധം സ്ഥാപിക്കുന്നതിനും ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നതായും പ്രതിരോധ മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇരു രാജ്യങ്ങളുടേയും സമാധാന സൗഹൃദ ബന്ധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഇറാന്‍ രംഗത്തുവന്നു
Post Your Comments