തിരുവനന്തപുരം : സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടിത്ത വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതൾക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടിത്തം അട്ടിമറിയാണെന്ന തരത്തിൽ രമേശ് ചെന്നിത്തല നാണംകെട്ട പ്രചാരണം നടത്തുകയാണ്. പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്ന് ചെന്നിത്തല തെളിയിക്കുന്നു. പ്രതിപക്ഷം കാണിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കടകംപള്ളി പറഞ്ഞു. സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം അട്ടിമറി മൂലം സംഭവിച്ചതല്ല. ഷോട്ട് സർക്യൂട്ട് മാത്രമാണത്. സെക്രട്ടറിയേറ്റ് പുനരുദ്ധാരണ പദ്ധതി ആലോചിച്ചിരുന്നതാണ്. എന്നാൽ, പ്രളയം വന്നതിനാൽ അത് നടന്നില്ലെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
അതേസമയം, സെക്രട്ടേറിയറ്റിൽ പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടാ തീപിടിത്തത്തില്‍ അട്ടിമറിസാധ്യതയില്ലെന്ന് അഗ്നിശമനസേന. തീപിടിത്തത്തില്‍ അട്ടമിറി ഉണ്ടായിട്ടില്ലെന്നും ഫാനിലെ ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നുമുള്ള നിഗമനത്തിലാണ് അഗ്നിശമന സേന. ഗുരുതരമായ തീപിടിത്തം അല്ല ഉണ്ടായതെന്നുമാണ് കണ്ടെത്തല്‍. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് ഇന്ന് സമര്‍പ്പിക്കും. പൊതുമരാമത്ത് വകുപ്പ് റിപ്പോര്‍ട്ട് ശരിവയ്ക്കുന്നതാണ് അഗ്നിശമനസേനയുടെയും കണ്ടെത്തല്‍. ഫാനില്‍നിന്ന് തീയുണ്ടായി എന്നായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ പ്രാഥമിക നിഗമനം.
Post Your Comments