Latest NewsNewsIndia

ഐസ്‌ക്രീമിന് 10 രൂപ അധികം ഈടാക്കിയ റെസ്റ്റോറന്റിന് രണ്ടു ലക്ഷം രൂപ പിഴ വിധിച്ച് കോടതി

മുംബൈ : ഐസ്ക്രീമിന് പായ്ക്കറ്റ് വിലയേക്കാൾ പത്ത് രൂപ അധികം ഈടാക്കിയ റെസ്റ്റോറന്റിന് രണ്ട് ലക്ഷം രൂപ പിഴ ചുമത്തി. മുംബൈയിലെ ഷാഗുൺ വെജ് റെസ്റ്റോറന്റിനെതിരെയാണ് നടപടി. ആറു വർഷങ്ങൾക്ക് ശേഷമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പരാതിക്കാരന് നഷ്ടപരിഹാരം നൽകാനും റെസ്റ്റോറന്റിന് നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ കൺസ്യൂമർ ഫോറമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
പൊലീസ് സബ് ഇന്‍സ്പക്ടറായ ഭാസ്കര്‍ ജാധവ് ആണ് ഹോട്ടലിനെതിരെ 2015ല്‍ പരാതി നല്‍കിയത്.  165 രൂപ വിലയുളള ഫാമിലി പാക്ക് ഐസ്‌ക്രീമിന് 175 രൂപ ഈടാക്കിയെന്നായിരുന്നു പരാതി. ജാധവ് റെസ്‌റ്റോറന്റിനകത്തേക്ക് പ്രവേശിക്കാതെ കൗണ്ടറില്‍ നിന്നാണ് ഐസ്‌ക്രീം വാങ്ങിയത്. ബില്ലും ഇദ്ദേഹം ഹാജരാക്കിയിരുന്നു. അതേസമയം കടയും റെസ്‌റ്റോറന്റും തമ്മില്‍ വ്യത്യാസമുണ്ടെന്നും കൂളിംഗ് ചാര്‍ജ്ജാണ് ഈടാക്കിയതെന്നുമുള്ള റെസ്‌റ്റോറന്‍റിന്‍റെ വാദം ഫോറം അത് തള്ളി.

24 വർഷത്തോളമായി പ്രവർത്തിക്കുന്ന റെസ്റ്റോറന്റിന് ദിവസം 40,000 മുതൽ 50,000 രൂപ വരെ വരുമാനമുണ്ടെന്നും ഇത് എംആര്‍പിയെക്കാൾ കൂടുതൽ വില ചുമത്തിക്കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ഫോറം വ്യക്തമാക്കി. ഇതിനെ തുടർന്നാണ് രണ്ട് ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നത്.

165 രൂപ വിലയുളള ഫാമിലി പാക്ക് ഐസ്‌ക്രീമിന് 175 രൂപ ഈടാക്കിയെന്നായിരുന്നു പരാതി. ജാധവ് റെസ്‌റ്റോറന്റിനകത്തേക്ക് പ്രവേശിക്കാതെ കൗണ്ടറില്‍ നിന്നാണ് ഐസ്‌ക്രീം വാങ്ങിയത്. ബില്ലും ഇദ്ദേഹം ഹാജരാക്കിയിരുന്നു. അതേസമയം കടയും റെസ്‌റ്റോറന്റും തമ്മില്‍ വ്യത്യാസമുണ്ടെന്നും കൂളിംഗ് ചാര്‍ജ്ജാണ് ഈടാക്കിയതെന്നുമുള്ള റെസ്‌റ്റോറന്‍റിന്‍റെ വാദം ഫോറം തള്ളിയിരുന്നു
.

 

shortlink

Post Your Comments


Back to top button