Onam Food 2020

ഓണസദ്യയുടെ പോഷകഗുണം അറിഞ്ഞ് കഴിക്കാം

 

ചിങ്ങമാസം മലയാളികളുടെ പുതുവത്സര പിറവിയാണ്. സദ്യയില്ലാത്ത ഓണം മലയാളിക്ക് സങ്കല്‍പ്പിക്കാന്‍ കൂടി കഴിയില്ല. കഴിഞ്ഞവര്‍ഷം വരെയുള്ള ഓണാഘോഷം ബന്ധുക്കളും സുഹൃത്തുക്കളും എല്ലാവരും കൂടിയുള്ള ഒത്തുചേരലുകളായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ ഓണാഘോഷം സാമൂഹിക അകലം പാലിച്ച് കൂട്ടംകൂടാതെ ആഘോഷിക്കേണ്ടിവരുന്നു. കോവിഡ് 19 എന്ന വൈറസ് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നതിനാല്‍ അതിന് പാലിക്കേണ്ട നിയന്ത്രണങ്ങള്‍ ഈ വര്‍ഷത്തിലെ ഓണാഘോഷത്തിലും നമ്മള്‍ ശ്രദ്ധിക്കണം. എന്നിരുന്നാലും ഓണാഘോഷത്തിന്റെ ഏറ്റവും പ്രധാനമായ ഓണസദ്യ ഒരുക്കാതിരിക്കാന്‍ മലയാളിക്ക് ആകില്ല. സദ്യയുടെ വിഭവങ്ങള്‍ എല്ലാംതന്നെ കോവിഡ് കാലത്തെ ഓണത്തിലും ഉള്‍പ്പെടുത്താം.

ഓണസദ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഭവങ്ങള്‍ ധാതുക്കളും പോഷകമൂല്യം നിറഞ്ഞതും അതോടൊപ്പം ആരോഗ്യത്തിന് അനുസൃതമായതുമാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ടുന്ന എല്ലാ പോഷകങ്ങളും ഒരു നേരത്തെ സദ്യയില്‍ നിന്നുതന്നെ ലഭിക്കുന്നു. ഓണസദ്യ പൊതുവെ സസ്യാഹാരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുള്ളതാണ്. കുത്തരിച്ചോറ്, പരിപ്പ്, പപ്പടം, നെയ്യ്, ഉപ്പേരി, പഴം, അച്ചാറുകള്‍, പച്ചടി, കിച്ചടി, അവിയല്‍, സാമ്പാര്‍, തോരന്‍, ഓലന്‍, കാളന്‍, കൂട്ടുകറി, രസം, മോര്, പലവിധ പായസങ്ങള്‍ എന്നിവയാണ് ഓണസദ്യയിലെ പ്രധാന വിഭവങ്ങള്‍. സദ്യയിലെ ഓരോ കറിക്കൂട്ടും അതിന്റേതായ പ്രാധാന്യം ഉണ്ട്. ഓണസദ്യ വിളമ്പുന്നതിനും കഴിക്കുന്നതിനും അതിന്റേതായ രീതിയുണ്ട്.

ചോറ്

തവിടോടു കൂടിയ അരി കൊണ്ടുള്ള ചോറില്‍ ബികോംപ്ലക്സ് വിറ്റമിനുകളായ തയമിന്‍, റൈബോഫ്ലവിന്‍, നിയാസിന്‍ എന്നിവയും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതില്‍ ഗ്ലൈസീമിക് സൂചകം കുറവായതിനാല്‍ പ്രമേഹ രോഗികള്‍ക്കും ജീവിത ശൈലീരോഗം ഉള്ളവര്‍ക്കും ഗുണം ചെയ്യും. ഫൈറ്റോന്യൂട്രിയന്‍സിനാല്‍ സമ്പന്നമാണ് തവിട് കളയാത്ത അരി. ശരീരത്തിന് ഒരു ദിവസത്തേക്ക് ആവശ്യമായ മാംഗനീസിന്റെ 80% തവിട് നീക്കാത്ത അരി നല്‍കും. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറച്ചുകൊണ്ട് വരാന്‍ സഹായിക്കുന്നു

പരിപ്പ്, നെയ്യ്, പപ്പടം

സാധാരണയായി സദ്യകളില്‍ ആദ്യം വിളമ്പുന്ന കറികളില്‍ ഒന്നാണിവ. പരിപ്പും പപ്പടവും നെയ്യും കൂട്ടിയാണ് ആദ്യം ചോറ് കഴിക്കാറുള്ളത്. ഇതില്‍ ഇരുമ്പും പൊട്ടാസ്യവും ധാരാളമായിട്ടുണ്ട്. പരിപ്പിലുള്ള പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം എന്നിവ രക്തസമ്മര്‍ദ്ദം നിയന്ത്രിച്ച് നിര്‍ത്തുന്നു

നെയ്യില്‍ വിറ്റാമിനുകളായ എ,ഡി,ഇ എന്നിവ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ കാഴ്ച്ചയ്ക്കും വിറ്റമാന്‍ ഇ ചര്‍മ്മത്തിനും വിറ്റാമിന്‍ ഡി കാത്സ്യം ആഗിരണം ചെയ്യാനും ആവശ്യമാണ്

ഇഞ്ചിക്കറി

ഇഞ്ചിക്കറി നൂറുകറികള്‍ക്ക് തുല്യമാണ്. സദ്യകളില്‍ ഇലയുടെ മൂലയ്ക്കാണ് സ്ഥാനമെങ്കിലും ദഹനത്തെ സഹായിക്കുന്നതിനാല്‍ ഇഞ്ചിക്കറി ഇല്ലാതെന്ത് സദ്യ. ഇഞ്ചിയിലുള്ള ആന്റീഓക്സിഡന്റുകള്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. വിറ്റാമിന്‍ എ, ഡി, ഇ, ബി, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാത്സ്യം എന്നിവ ഇതിലുണ്ട്. വൈറസ്, ഫംഗസ്, വിഷ മാലിന്യങ്ങള്‍ എന്നിവയ്ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള ശേഷി ഇഞ്ചിക്കുണ്ട്

 

അച്ചാറുകള്‍

നാരങ്ങ, മാങ്ങ എന്നിവയിലുള്ള വിറ്റമിന്‍ സി, ഫ്ളൈവനോയ്ഡ് എന്നിവ ശരീരത്തിന് ഗുണം ചെയ്യുന്നതാണ്. ധാതുലവണങ്ങള്‍ വിറ്റമിന്‍ ബി, പൊട്ടാസ്യം എന്നിവ ധാരാളമായി ചെറുനാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. നാരങ്ങിലെ സിട്രിക് ആസിഡ് ദഹനത്തിന് സഹായിക്കുന്നു

പച്ചടിയില്‍തന്നെയുണ്ട് പല വകഭേദങ്ങള്‍. പൈനാപ്പിള്‍, ബീറ്റ്റൂട്ട്, മത്തങ്ങ എന്നിവയെല്ലാം ചേര്‍ത്ത് പച്ചടി തയ്യാറാക്കാവുന്നതാണ്. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലയ്ന്‍ എന്ന എന്‍സൈം ദഹനക്കേട് അകറ്റാന്‍ സഹായിക്കുന്നു. ബീറ്റ്റൂട്ടില്‍ ഫോളിക് ആസിഡ്, അയണ്‍, സിങ്ക്, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുണ്ട്. അല്‍ഫാകരോട്ടീന്‍, ബീറ്റാകരോട്ടീന്‍, നാരുകള്‍, വിറ്റമിന്‍ സി, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയാല്‍ ഫലപ്രദമാണ് മത്തങ്ങ. ഇതിലടങ്ങിയിരിക്കുന്ന വിറ്റമിന്‍ എ കാഴ്ച്ചശക്തി മെച്ചപ്പെടുത്തുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button