Latest NewsKeralaNews

സ്വര്‍ണക്കടത്ത് : നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ : സ്വര്‍ണം കടത്തിയത് 21 തവണ : ദാവൂദിന്റെ പേരിലും സ്വര്‍ണം കടത്തി

 

കൊച്ചി: നയതന്ത്ര വഴിയുള്ള സ്വര്‍ണക്കടത്ത് , നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ. സ്വര്‍ണമടങ്ങിയ നയതന്ത്രബാഗുകള്‍ യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് അയച്ചവരെ എന്‍ഐഎ തിരിച്ചറിഞ്ഞു. ദുബായ് വിമാനത്താവളത്തില്‍ നിന്നാണ് എല്ലാ കണ്‍സൈന്മെന്റുകളും അയച്ചിട്ടുള്ളത്. 21 തവണയാണ് ദുബായില്‍ നിന്ന് സ്വര്‍ണമടങ്ങിയ കണ്‍സൈന്മെന്റുകള്‍ അയച്ചത്. 21 തവണയായി 166 കിലോ സ്വര്‍ണമാണ് കടത്തിയതെന്നും എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

read also : സ്വര്‍ണക്കടത്ത് അന്വേഷണം വഴിതിരിച്ചുവിട്ട് എന്‍ഐഎ : മതതീവ്രവാദവും വിദേശത്തു നിന്നുള്ള ഫണ്ടിംഗിലേയ്ക്കും അന്വേഷണം

കണ്‍സൈന്മെന്റുകള്‍ അയച്ചവരുടെ വിവരങ്ങളും എന്‍ഐഎ ശേഖരിച്ചിട്ടുണ്ട്. ആദ്യ നാല് കണ്‍സൈന്മെന്റുകകള്‍ അയച്ചത് പശ്ചിമബംഗാള്‍ സ്വദേശി മുഹമ്മദിന്റെ പേരിലാണ്. അഞ്ച് മുതല്‍ 18 വരെയുള്ള കണ്‍സൈന്മെന്റുകള്‍ വന്നിരിക്കുന്നത് യുഎഇ പൗരനായ ദാവൂദിന്റെ പേരിലുമാണ്. പത്തൊമ്ബതാമത്തെ കണ്‍സൈന്മെന്റ് വന്നിരിക്കുന്നത് ദുബായ് സ്വദേശി ഹാഷിമിന്റെ പേരിലാണ്. ഇരുപത്, ഇരുപത്തിയൊന്ന് കണ്‍സൈന്മെന്റുകളാണ് ഫൈസല്‍ ഫരീദിന്റെ പേരില്‍ വന്നത്. ഇരുപത്തിയൊന്നാമത്തെ കണ്‍സൈന്മെന്റാണ് കസ്റ്റംസ് പിടികൂടിയതും.

ഇപ്പോള്‍ അറസ്റ്റിലായ കെ ടി റമീസിനെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് എന്‍ഐഎയ്ക്ക് ഈ വിവരങ്ങളെല്ലാം ലഭിച്ചിരിക്കുന്നത്. ദുബായില്‍ നിന്നും ശേഖരിച്ച വിവരങ്ങളും കൂടി ക്രോഡീകരിച്ചാണ് സ്വര്‍ണ്ണക്കടത്തിലെ വിശദമായ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. റമീസിനെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളും എന്‍ഐഎ സംഘം ദുബായ് വിമാനത്താവളത്തില്‍ നിന്ന് ശേഖരിച്ച വിവരങ്ങളും ചേര്‍ത്താണ് സ്വര്‍ണമയച്ചവരുടെ വിവരങ്ങളെല്ലാം ചേര്‍ത്ത് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അതേസമയം യുഎഇ പൗരന്‍ അടക്കം കേസില്‍ പ്രതിപ്പട്ടികയില്‍ പെട്ടതോടെ അന്വേഷണം ഇനി മുന്നോട്ടു പോകണമെങ്കില്‍ ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വരും.

അതേസമയം മലയാളിയായ, തൃശ്ശൂര്‍ സ്വദേശി ഫൈസല്‍ ഫരീദിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫൈസല്‍ ഫരീദ്, റബിന്‍സ്, കുഞ്ഞാലി എന്നിവരാണ് സ്വര്‍ണക്കടത്തിന് പിന്നില്‍ സജീവമായി ആസൂത്രണം നടത്തിയത് എന്നാണ് എന്‍ഐഎ കണ്ടെത്തിയത്. ഫൈസല്‍ ഫരീദ് എന്‍ഐഎയ്ക്ക് നല്‍കിയ മൊഴി, തനിക്ക് അവസാനം അയച്ച കണ്‍സൈന്മെന്റിനെക്കുറിച്ച് മാത്രമേ അറിയൂ, അതിന് മുമ്ബയച്ചവയെല്ലാം ആസൂത്രണം ചെയ്തത് റബിന്‍സും കുഞ്ഞാലിയുമാണെന്നാണ്.

അതായത് ആകെ അയച്ച 21 കണ്‍സൈന്മെന്റുകളില്‍ 19 കണ്‍സൈന്മെന്റുകളും മറ്റുള്ളവരുടെ പേരിലാണ് അയച്ചിരിക്കുന്നതെന്ന് വ്യക്തം. പെട്ടെന്ന് തിരിച്ചറിയാതിരിക്കാനാണ് ഇങ്ങനെ പല ആളുകളുടെ പേരിലായി കണ്‍സൈന്മെന്റുകളയച്ചത്. ഫൈസല്‍ ഫരീദും സംഘവും വിലയ്ക്ക് എടുത്ത ആളുകളാണ് മറ്റുള്ളവര്‍ എന്നാണ് എന്‍ഐഎ വൃത്തങ്ങളുടെ പ്രാഥമിക നിഗമനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button