COVID 19KeralaLatest NewsNews

കാസര്‍ഗോഡിനെ ആശങ്കയിലാഴ്ത്തി കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ്

കാസർഗോഡ് : കോവിഡ് രോഗവ്യാപനത്തിന്‍റെ മൂന്ന് ഘട്ടങ്ങളിലായി കാസർഗോഡ് ജില്ലയില്‍ ഏറ്റവും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഇന്നാണ്. 231 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചപ്പോൾ 223 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 3 പേർ ഇതര സംസ്ഥാനത്തു നിന്നും 5 പേർ വിദേശത്തു നിന്നും എത്തിയവരാണ്. ആദ്യമായിട്ടാണ് ജില്ലയില്‍ പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 200 മുകളില്‍ കടക്കുന്നത്.

അജാനൂർ, വലിയപറമ്പ, പള്ളിക്കര, കാസർകോട് നഗരസഭ, ഉദുമ, കാറഡുക്ക, കാഞ്ഞങ്ങാട്, കോടോംബേളൂർ, ചെമ്മനാട്, മധൂർ മേഖലകളിലാണ് പുതുതായി കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. അജാനൂരിൽ 34 പേരും വലിയ പറമ്പിൽ 25 പേരും കൊവിഡ് പോസിറ്റീവായി. 85 പേരാണ് രോഗമുക്തരായത്.

ജില്ലയിൽ ആഗസ്റ്റ് 19 ന് 174 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്. ജൂലൈ 22 മുതല്‍ ഇതുവരെയായി 17 തവണയാണ് നൂറിന് മുകളില്‍ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പലിക്കണമെന്നാണ് ആരോഗ്യവകുപ്പിൻ്റെ നിർദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button