തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ കള്ളത്തരങ്ങള്‍ വെളിപ്പെടുത്തി മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി എംഎം ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സ്. തനിക്ക് ഹാജര്‍ ബുക്ക് ഒപ്പിടാന്‍ തരാതെ 3 ദിവസം ഒളിപ്പിച്ചത് പിന്നീട് മൂന്നാം പക്കം അലമാരയുടെ പുറകില്‍ നിന്നും ദൃക് സാഷികളുടെ സാനിധ്യത്തില്‍ കണ്ടുപിടിച്ചെന്നും അന്ന് അവിടെ ഉണ്ടായിരുന്ന വനിത ജീവനക്കാര്‍ പോലും ഒന്നും അറിയാത്ത പോലെ നടിച്ചെന്നും എന്നാല്‍ താങ്കളുടെ പാര്‍ട്ടിയുടെ ഉന്നത നേതാവിന്റെ ബന്ധു ആണ് ഇതിന് പിന്നിലെന്ന് ആരോ പറയുന്നത് കേട്ടുവെന്നും ആശാ ലോറന്‍സ് കുറിപ്പില്‍ പറയുന്നു.
രണ്ട് ദിവസ വേതനകാരെ മാനേജിംഗ് ഡയറക്ടര്‍ പോലും അറിയാതെ കരാര്‍ ജീവനകാര്‍ ആക്കിയിരുന്നു. ഇതിന്റെ തെളിവ് ഇതേ ഹാജര്‍ ബുക്കില്‍ ഉണ്ടായിരുന്നുവെന്നും ജീവനക്കാരെ നിയമിച്ചത് താന്‍ അറിഞ്ഞിട്ടില്ലെന്ന് എംഡി ജയകുമാര്‍ തന്നോട് നേരില്‍ പറഞ്ഞതാണെന്നും എന്നാല്‍ ഇപ്പോള്‍ നിഷേധിക്കും’ കസേര’ സുക്ഷിക്കണമല്ലോ കുടുംബം നോക്കണ്ടേ പാവത്തിനെന്നും ഇവര്‍ പറയുന്നു.
ഷിഹിന ജോസഫ്, നിനു രാജ് എന്നീ രണ്ടു പേരെയാണ് ദിവസ വേതനത്തില്‍ നിന്ന് എംഡി പോലും അറിയാതെ കരാര്‍ ജീവനകാരാക്കിയതെന്നും പാര്‍ട്ടി ഉന്നതന്റെ ബന്ധുവിന്റെ സ്വാധീനം ആയിരുന്നു ഇവിടെയുംമെന്നും ആശ പറയുന്നു. ഈ ബന്ധുവിന് ആഭ്യന്തര വകുപ്പിലും വല്യ സ്വാധീനം ആണ്
സഖാവ് എംവി ജയരാജന് അറിയാം മുഴുവന്‍ വിവരങ്ങളും. കന്റോണ്‍മെന്റ് പൊലീസില്‍ അക്രമണം ഭയന്ന് ഞാന്‍ അന്ന് എസ്‌ഐ ഷാഫിയോട് പരാതി പറഞ്ഞു. എന്നാല്‍ അദ്ദേഹം തന്നെ ഭീഷണിപെടുത്തുകയാണ് ഉണ്ടായതെന്നും ആശ പറയുന്നു.
ആശാ ലോറന്‍സിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
പ്രിയപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍
സര്‍
തീപിടത്തത്തിന് ഉപദേശം KERALA SIDCO യില്‍ നിന്ന് ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം
‘TOTAL SOLUTION’ ആണ് SIDCO ഓഫര്‍ ചെയ്യുന്നത്
കമ്മീഷന്‍ കുറവാണ്
ലൈഫ് മിഷന്റെ അത്ര ഇല്ല3.5- 5 ശതമാനം മാത്രം
നല്ല ലാഭമല്ലേ?
മുന്‍ MD SAJI BASHEER ഉം
ഇപ്പഴത്തെ MD JAYAKUMAR ഉം
പറഞ്ഞിട്ടുണ്ട് KERALA SIDCO യില്‍ പലതും കത്തിച്ചു കളഞ്ഞിട്ടുണ്ട് എന്ന്!
MD മാരല്ല മറ്റാരോ
എനിയ്ക്ക് ഒപ്പിടാന്‍ തരാതെ ഹാജര്‍ ബുക്ക് ഒളിപ്പിച്ചത് 3 ദിവസങ്ങള്‍
മൂന്നാം പക്കം അലമാരയുടെ പുറകില്‍ നിന്നും
‘ ദൃക് സാഷികളുടെ സാനിധ്യത്തില്‍ തൊണ്ടി
കണ്ടുപിടിച്ചു
അപരമായ അഭിനയം ആണ് വനിത ജീവനകാര്‍ ഉള്‍പ്പടെ നടത്തിയത്!
താങ്കളുടെ പാര്‍ട്ടിയുടെ ഉന്നത നേതാവിന്റെ ബന്ധു ആണ് ഇതിന് പിന്നിലെന്ന്
ആരോ പറയുന്നത് കേട്ടു!???
രണ്ട് ദിവസ വേതനകാരെ
Managing Director പോലും അറിയാതെ
കരാര്‍ ജീവനകാര്‍ ആക്കിയിരുന്നു
ഇതിന്റെ തെളിവ് ഇതേ ഹാജര്‍ ബുക്കില്‍ ഉണ്ടായിരുന്നു
MD JAYAKUMAR അറിഞ്ഞില്ല എന്ന് എന്നോട് നേരില്‍ പറഞ്ഞതാണ്
ഇപ്പോള്‍ നിഷേധിക്കും’ കസേര’ സുക്ഷിക്കണമല്ലോ കുടുംബം നോക്കണ്ടേ പാവത്തിന്??
1 Shihina Joseph
2 Ninu Raj
ദിവസ വേതനത്തില്‍ നിന്ന്
ഇവര്‍ 2 പേരെ ആണ് MD പോലും അറിയാതെ കരാര്‍ ജീവനകാരാക്കിയത്
പാര്‍ട്ടി ഉന്നതന്റെ ബന്ധുവിന്റെ സ്വാധീനം ആയിരുന്നു ഇവിടെയും
ഈ ബന്ധുവിന് ആഭ്യന്തര വകുപ്പിലും വല്യ സ്വാധീനം ആണ്
സഖാവ് MV Jayarajanന് അറിയാം മുഴുവന്‍ വിവരങ്ങളും
കന്റോണ്‍മെന്റ് പൊലീസില്‍ അക്രമണം ഭയന്ന് ഞാന്‍ പരാതി പറഞ്ഞു
ഏമാന്‍ ഷാഫി അദ്ദേഹം SI എമാനാണേ
ഏമാന്‍ വന്നു
രഹസ്യ ചര്‍ച്ച ഷാഹിദ പത്മ എന്നവരും ആയി
പിന്നീട് ഏമാന്‍ നേരെ എന്നെ ഭീഷണി
പെടുത്തിയിട്ട് പോയി
കുറ്റം പറയാന്‍ പറ്റില്ല
യഥാ രാജാ തഥാ പ്രജാ എന്നല്ലേ
MD JAYAKUMAR സ്ത്രീ പീഡന കേസിലെ
ഒന്നാം പ്രതി
രണ്ടാം പ്രതി മാര്‍ക്കറ്റിംഗ് ഹെഡ് എബിന്‍
ഒന്നാം പ്രതിയ്ക്ക് എതിരാണ് പൊലീസ് റിപ്പോര്‍ട്ട്
പക്ഷേ എന്ത് കാര്യം
വനിത മതില് കെട്ടി സ്ത്രീകളെ സുരക്ഷിതരാക്കാന്‍ നോക്കുന്ന പാര്‍ട്ടിയിലെ സ്വാധീനം കാരണം
കേസ് QUASH ചെയ്യാന്‍ വിരോധമില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ HC യെ
അറിയിചിരിക്കുന്നത്
26 വര്‍ഷങ്ങളുടെ സ്ഥിര ജോലി സര്‍വിസ് ഉള്ള ജീവനകാരിയാണ് പരാതികാരി
സെക്രട്ടറിയറ്റിലെ തീപിടുത്തത്തിന് ഉപദേശവും സാങ്കേതിക സഹായവും ആര്
കൊടുത്തു എന്ന് അന്വേഷണ വിധേയം ആക്കണം സര്‍
CPIM ലെ അങ്ങയ് ടെ ശതുക്കള്‍/ മുഖ്യമന്ത്രി കസേര നോട്ടമിട്ടിരിക്കുന്ന 2/3 പേരുകള്‍ കേള്‍ക്കുന്നുണ്ട്
സുക്ഷിക്കണം കേട്ടോ സര്‍
സ്‌നേഹ ബഹുമാനത്തോടെ
ആശലോറന്‍സ്
എം.എം. ലോറസിന്റെ മകള്‍
https://www.facebook.com/100043669683422/posts/203026911162964/
Post Your Comments