തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപ്പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഓഫീസിൽ സ്ഥാപിച്ചിരുന്ന തകരാറുണ്ടായിരുന്ന ഒരു ഫാനിൽ നിന്നാണ് തീ പടർന്നതെന്നാണ് പോലീസിന്റെ നിഗമനം. മുകൾഭാഗം തെർമോക്കോൾ പോലെയുള്ള വസ്തുകൊണ്ടാണ് റൂഫിങ് ചെയ്തിരുന്നത്. ഇതിലേക്ക് തീ പടർന്നതിനാലാണ് വലിയ പുകയും മറ്റും ഉണ്ടായത്. ഫാൻ പൊട്ടിവീഴുക കൂടി ചെയ്‌തതോടെ ഫയലുകളിലേക്കും തീ പടർന്നു.
ഫാനിന് തകരാറുകൾ ഉണ്ടായിരുന്നതിനാൽ ഓഫ് ചെയ്യാനും കഴിഞ്ഞില്ല. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രോട്ടോക്കോൾ വിഭാഗം ഓഫീസിൽ അണുനശീകരണ ലായനി സ്പ്രേ ചെയ്തിരുന്നു. ഈ സാനിറ്റൈസർ ഫാനിലേക്ക് വീഴുകയും അത് ഷോർട്ട് സർക്യൂട്ടിന് കാരണമാവുകയും ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. അല്ലെങ്കിൽ തുടർച്ചയായി പ്രവർത്തിച്ചതുമൂലം ഫാനിന്റെ മോട്ടോർ ചൂടായി തീ പടർന്നതാകാമെന്ന സൂചനയുമുണ്ട്.
Post Your Comments