Latest NewsKeralaNews

കേന്ദ്രം 27 കീടനാശിനികള്‍ നിരോധിച്ചതിനെ പിന്തുണച്ച് കേരളം

തിരുവനന്തപുരം: 27 കീടനാശിനികളുടെ നിരോധനം സംബന്ധിച്ച് കേന്ദ്രം പുറത്തിറക്കിയ കരട് നിര്‍ദ്ദേശങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിച്ചു. കൃഷിയിടങ്ങളില്‍ സാധാരണയായി ഉപയോഗിച്ചുവരുന്ന മാലത്തിയോണ്‍ 2,4 – ഡി എന്നിവയടക്കം 27 കീടനാശിനികളാണ് നിരോധനത്തിനായി ശുപാര്‍ശ ചെയ്തിരിക്കുന്നത്. കേന്ദ്രത്തിന്റെ തീരുമാനത്തെ അനുകൂലിക്കുന്നതിനോടൊപ്പം ചില നിര്‍ദ്ദേശങ്ങള്‍ കൂടി കേന്ദ്രത്തെ സംസ്ഥാനം അറിയിച്ചതായി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു.

read also :  ഓണക്കിറ്റിന് ഒപ്പം ലഭിച്ച ശര്‍ക്കരയില്‍ നിരോധിത പുകയില ഉത്പന്നത്തിന്‍റെ പാക്കറ്റ്; യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി

അസഫേറ്റ്, അട്രാസിന്‍, ബെന്‍ഫുറോകാര്‍ബ്, ബ്യൂട്ടാക്ലോര്‍, ക്യാപ്റ്റാന്‍, കാര്‍ബോഫുറാന്‍, ക്ലോര്‍പൈറിഫോസ്, പെന്‍ഡിമെതാലിന്‍, ക്വിനാല്‍ഫോസ്, സള്‍ഫോസള്‍ഫുറോണ്‍, തയോഡികാര്‍ബ്, തയോഫാനേറ്റ് ഇമെഥൈല്‍, തൈറാം, 2, 4-ഡി, ഡെല്‍റ്റാമൊതിന്‍, ഡൈക്കോഫോള്‍, ഡൈമെതോയോറ്റ്, ഡിനോകാപ്, മാലത്തിയോണ്‍, മാങ്കോസെബ്, മെതോമിന്‍, മോണോക്രോട്ടോഫോസ്, ഓക്‌സിഫ്‌ലൂര്‍ഫെന്‍, സിനെബ്, സിറം എന്നീ 27 കീടനാശിനികളാണ് ഇപ്പോള്‍ നിരോധിക്കാന്‍ കേന്ദ്രം തീരുമാനിച്ച് കരട് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇതില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്ന കളനാശിനികളും ഉള്‍പ്പെടുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button