തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് എഡിജിപി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി തന്നെ അന്വേഷണം ലോക്കല്‍ പൊലീസില്‍ നിന്നും എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഏല്‍പിച്ചിരുന്നു.കൂടാതെ ദുരന്ത നിവാരണവിഭാഗം കമ്മീഷണര്‍ എ കൗശികന്റെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘത്തെയും അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരുന്നു.
തീപിടുത്തത്തിന് പിന്നാലെ ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും സെക്രട്ടറിയേറ്റില്‍ പ്രവേശിച്ചതില്‍ പൊലീസിന് വീഴ്ച പറ്റിയതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. സംഭവം വന്‍ വിവാദമായതോടെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഹൗസ് കീപ്പിങ് വിഭാഗം സംഭവത്തെ കുറിച്ച് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.തീപിടുത്തം വലിയ വിവാദത്തിലേക്ക് എത്തിയ സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇന്നലെ തന്നെ അന്വേഷണ സംഘത്തെയും പ്രഖ്യാപിച്ചിരുന്നു.
തീപിടിത്തത്തിന്റെ കാരണവും അട്ടിമറി ശ്രമമുണ്ടായോയെന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കും. ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്. ദുരന്തനിവാരണവിഭാഗം കമ്മീഷണര്‍ ഡോ. എ. കൗശിഗന്റെ നേത്വത്തിലും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.നാശനഷ്ടങ്ങളെ കുറിച്ചും ഏതൊക്കെ ഫയലുകള്‍ നഷ്ടപ്പെട്ടുവെന്നതുമുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഈ സംഘം അന്വേഷിക്കുക.
സംഭവത്തില്‍ ഹൗസ് കീപ്പിങ് വിഭാഗം പൊതു ഭരണവകുപ്പ് സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ കവാടത്തിലും സ്‌ട്രൈക്കര്‍ ഫോഴ്‌സിനെ വിന്യസിച്ചു.
Post Your Comments