COVID 19KeralaNews

ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് നിരക്കിനെക്കാളും ഉയര്‍ന്ന സംഖ്യ കേരളത്തില്‍… കണക്കുകള്‍ നിരത്തി മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്

തിരുവനന്തപുരം: ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് നിരക്കിനെക്കാളും ഉയര്‍ന്ന സംഖ്യ കേരളത്തില്‍, കണക്കുകള്‍ നിരത്തി മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. . ഇന്ത്യയില്‍ ആകെ ലക്ഷത്തില്‍ 53 പേര്‍ക്ക് രോഗമുള്ളപ്പോള്‍ കേരളത്തില്‍ ലക്ഷത്തില്‍ 60 പേര്‍ രോഗബാധിതരാണെന്ന് അദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലൂടെയാണ് കണക്കുകള്‍ പരാമര്‍ശിച്ചുകൊണ്ടുള്ള അദേഹത്തിന്റെ പ്രതികരണം.

Read Also : ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 2476 പേർക്ക്: ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്: സമ്പർക്ക രോഗികളുടെ എണ്ണം വീണ്ടും 2000 കടന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രോഗാധിക്യം ഉള്ള സ്ഥലങ്ങളില്‍ നിന്ന് കോവിഡ് ഇവിടെ പടരാതിരിക്കാനാണ് യാത്രാ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്നത്. അതില്‍ നാം ആദ്യം വിജയിച്ചു. പക്ഷേ ഇപ്പോള്‍കേരളത്തില്‍ ഇന്ത്യന്‍ ശരാശരിയെക്കാള്‍ കൂടുതല്‍ കോവിഡുണ്ട്. ഇന്ന് ഇന്ത്യയില്‍ 7 ലക്ഷം പേര്‍ക്കുംകേരളത്തില്‍ 21000 പേര്‍ക്കും ആക്ടീവ് രോഗബാധയുണ്ട്. അതായത് ഇന്ത്യയില്‍മൊത്തം ലക്ഷത്തില്‍ 53 പേര്‍ക്ക് രോഗമുള്ളപ്പോള്‍കേരളത്തില്‍ ലക്ഷത്തില്‍ 60 പേര്‍ക്ക് കോവിടുണ്ട്. അതുപോലെ, ഇന്ത്യയില്‍ 100 ചതുരശ്ര കിലോമീറ്ററ്റില്‍ 22 പേര്‍ക്ക് രോഗമുണ്ടെങ്കില്‍ കേരളത്തില്‍ അത് 54 പേര്‍ക്കാണ് . അതുകൊണ്ടു ജനസംഖ്യനുപാതത്തിലും വിസ്തീര്‍ണ്ണ അനുപാതത്തിലും കേരളത്തില്‍ രോഗ വ്യാപനം ഇപ്പോള്‍ കൂടുതലാണ്.

അതായത് ഇവിടെ സ്ഥിരമായിജീവിക്കുന്ന ഒരാളില്‍നിന്നു ള്ളതിനേക്കാള്‍ കൂടുതല്‍ റിസ്‌ക് മറ്റിടങ്ങളില്‍ പോയി വരുന്ന ഒരാളില്‍നിന്നില്ല. അതിനാല്‍ മറ്റു സ്ഥലങ്ങളില്‍നിന്നു വന്നു എന്ന ഒറ്റക്കാരണം കൊണ്ടു ഒരാളെ വീട്ടില്‍ പൂട്ടിയിടുന്നതില്‍ വലിയ യുക്തി ഇല്ല എന്ന് തോന്നുന്നു. ഇത്തരം നിബന്ധനകള്‍ ഉപജീവനത്തെയും ബിസിനസുകളെയും ബാധിക്കാതിരിക്കുന്നതിനെങ്കിലും നാം ശ്രദ്ധിക്കേണ്ടേ? പ്രത്യേകിച്ചും കേന്ദ്ര സര്‍ക്കാര്‍ യാത്രാ നിരോധനങ്ങള്‍ മാറ്റിയസാഹചര്യത്തില്‍. അമേരിക്കയിലും ഈ തിരിച്ചറിവ് ഉണ്ടായ വാര്‍ത്ത താഴെ വായിക്കാം.

വ്യാപനം കുറയ്ക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ആണ് യഥാര്‍ത്ഥത്തില്‍ നല്ലതും.ആരില്‍നിന്നും രോഗം പകരാം: അതുകൊണ്ട് എല്ലാവരില്‍നിന്നും അകലം പാലിക്കുക.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button