റിയാദ് : സൗദിയിൽ ആശങ്ക ഒഴിയുന്നില്ല ദിനംപ്രതിയുള്ള മരണസംഖ്യ ഉയർന്നു തന്നെ. കോവിഡ് ബാധിച്ച് ചൊവ്വാഴ്ച 31പേര് കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 3722 ആയി. പുതുതായി 1114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1044 രോഗികള്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 309768 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 283932ഉം, രോഗമുക്തി നിരക്ക് 91.8 ശതമാനവും ആയി ഉയര്‍ന്നു.
നിലവിൽ 22114പേരാണ് ചികിത്സയിലുള്ളത്. തില്‍ 1639 പേരുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ചൊവ്വാഴ്ച രാജ്യത്ത് 58,707 കൊവിഡ് ടെസ്റ്റുകള്‍ നടന്നതോടെ ഇതുവരെ നടത്തിയ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 4,792,192 ആയി.
Post Your Comments